Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ബസ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസ് പിന്നിലേയ്ക്ക് ഉരുണ്ട്, മതിൽ ഇടിച്ചു തകർത്തു.

ബസ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസ് പിന്നിലേയ്ക്ക് ഉരുണ്ട്, മതിൽ ഇടിച്ചു തകർത്തു.

കോട്ടയം: കെഎസ്ആർടിസി ബസ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസ് പിന്നിലേയ്ക്ക് ഉരുണ്ട് കോട്ടയം പ്രസ്സ് ക്ലബ്ബിന്റെയും പിഡബ്ല്യുഡി ഓഫീസിന്റെയും മതിൽ ഇടിച്ചു തകർത്തു.
         ബുധനാഴ്ച രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം. സ്റ്റാൻഡിൽ ബസ് നിർത്തി,  ഡ്രൈവർ പുറത്തിറങ്ങിയയുടൻ ബസ് തനിയെ പിന്നിലേക്ക് ഉരുണ്ട് നീങ്ങുകയായിരുന്നു. ടിബി റോഡ് കുറുകെ കടന്ന ബസ്, പ്രസ് ക്ലബ്ബിന്റെയും പിഡബ്ല്യുഡി ഓഫീസിന്റെയും മതിലിൽ ഇടിച്ചു നിന്നു. അപകടത്തിൽ പിഡബ്ല്യുഡി ക്വാർട്ടേഴ്സിന്റെ മതിലും കോട്ടയം പ്രസ് ക്ലബ്ബിന്റെ കവാടവും തകർന്നു. അപകട സമയം ബസ്സിൽ യാത്രക്കാർ ആരും ഉണ്ടായിരുന്നില്ല. സംഭവം പകൽ സമയത്തായിരുന്നെങ്കിലും റോഡിൽ കൂടി കടന്നുപോയ വാഹനങ്ങളിൽ ഇടിക്കാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. രണ്ടു മാസം മുൻപും ഇത്തരത്തിൽ സമാനമായ സംഭവം ഉണ്ടായിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement