Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഹെലികോപ്റ്റർ തകർന്നു വീണു, മൂന്നു മരണം.

ഹെലികോപ്റ്റർ തകർന്നു വീണു, മൂന്നു മരണം.

പുനെ: മഹാരാഷ്ട്രയിലെ പുനെയ്ക്ക് സമീപം ബവ്ധൻ മേഖലയിൽ ഉണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ മൂന്ന് പേർ മരിച്ചു. 
          ഇന്ന് രാവിലെ ആറരയോടെ ആണ് അപകടം നടന്നതെന്നാണ് ലഭ്യമായ വിവരം. ഹെലികോപ്റ്ററിന്റെ പൈലറ്റും രണ്ട് എൻജിനീയർമാരുമാണ് അപകടത്തിൽ കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക റിപ്പോർട്ട്.
        ബവ്ധനിലെ ബറുക്ക് മേഖലയിലെ കുന്നിൻമുകളിൽ തകർന്നുവീണ ഹെലികോപ്റ്റർ പൂർണ്ണമായും കത്തിയമർന്ന നിലയിലാണ്. പ്രദേശത്ത് നിലനിന്നിരുന്ന കനത്ത മൂടൽമഞ്ഞ് പൈലറ്റിന്റെ കാഴ്‌ച മറച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് ഓക്‌സ്‌ഫോർഡ് ഗോൾഫ് ക്ലബ്ബിൻ്റെ ഹെലിപാഡിൽ നിന്നാണ് ഈ ഹെലികോപ്റ്റർ പറന്നുയർന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement