Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ശബരിമല തീർത്ഥാടനം: കെഎസ്ആർടിസി സർവീസ് കൂട്ടി, സാധാരണ സർവീസുകൾ കുറയും.

ശബരിമല തീർത്ഥാടനം: കെഎസ്ആർടിസി സർവീസ് കൂട്ടി, സാധാരണ സർവീസുകൾ കുറയും.

പത്തനംതിട്ട: ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് എരുമേലിയിലെ ഒരുക്കങ്ങൾ വിലയിരുത്തി സർക്കാർ. ശബരിമല തീർത്ഥാടകർക്ക് എരുമേലിയിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനായി പാർക്കിങ് സൗകര്യം വിപുലീകരിക്കും. കെഎസ്ആർടിസി എരുമേലി ഡിപ്പോയിൽ നിന്നുള്ള ശബരിമല സർവീസുകളുടെ എണ്ണം 20 ആയി വർദ്ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ കാലങ്ങളിലുണ്ടായ പോരായ്മകൾ പരിഹരിക്കുന്നതിന് വിവിധ വകുപ്പുകളുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങളും യോഗം വിലയിരുത്തി. 
        എരുമേലിയിൽ ഭവനനിർമ്മാണ ബോർഡിന്റെ കീഴിലുള്ള ആറര ഏക്കർ സ്ഥലം ശുചിമുറി സൗകര്യങ്ങൾ അടക്കമുള്ളവ റവന്യു വകുപ്പ് സജ്ജമാക്കി നൽകും. കൂടുതൽ ചാർജിങ് സ്‌റ്റേഷനുകൾ ഏർപ്പാടാക്കും. മാലിന്യ സംസ്‌കരണത്തിന് തദ്ദേശ സ്വയംഭരണ വകുപ്പും ശുചിത്വമിഷനും പദ്ധതികൾ നടപ്പാക്കും. ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ റോഡുകളുടെയും അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പും യോഗത്തിൽ അറിയിച്ചു. 
      അതേസമയം, ശബരിമല സീസൺ ആരംഭിക്കുന്നതോടെ കെഎസ്ആർടിസിയുടെ പല സാധാരണ സർവീസുകളും ഒഴിവാക്കേണ്ടി വരും. അതിനാൽ, കെഎസ്ആആർടിസിയുടെ സാധാരണ സർവീസുകൾ അവതാളത്തിലാവും. യാത്രക്കാർക്ക് യാത്രാക്ലേശം വർദ്ധിക്കും. സ്പെഷൽ സർവീസ് നടത്താൻ പോയിട്ട്, ഉള്ള സർവീസുകൾ നടത്താൻ പോലും ആവശ്യത്തിന് ബസുകൾ ഇല്ലാത്ത അവസ്ഥയിലാണ് കെഎസ്ആആർടിസി,.

Post a Comment

0 Comments

Ad Code

Responsive Advertisement