Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കേരള ഹൈക്കോടതിയിലേക്ക് പുതിയ അഞ്ച് ജഡ്‌ജിമാർ കൂടി.

കേരള ഹൈക്കോടതിയിലേക്ക് പുതിയ അഞ്ച് ജഡ്‌ജിമാർ കൂടി.

കൊച്ചി: കേരള ഹൈക്കോടതിയിലേക്ക് പുതിയ അഞ്ച് ജഡ്‌ജിമാർ കൂടി. നിയമനത്തിന് രാഷ്‌ട്രപതിയുടെ അംഗീകാരം ലഭിച്ചതോടെ സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്ത അഞ്ച് ജുഡീഷ്യല്‍ ഓഫീസർമാരെ ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്‌ജിമാരായി നിയമിച്ച്‌ കേന്ദ്ര നിയമമന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു.
       ഹൈക്കോടതി രജിസ്ട്രാർ ജനറല്‍ പി. കൃഷ്ണകുമാർ, വിജിലൻസ് രജിസ്ട്രാർ കെ.വി. ജയകുമാർ, കോഴിക്കോട് പ്രിൻസിപ്പല്‍ ജില്ലാ ജഡ്‌ജി എസ്. മുരളീകൃഷ്ണ, ഡിസ്ട്രിക്‌ട് ജുഡീഷ്യറി വിഭാഗം ഹൈക്കോടതി രജിസ്ട്രാറായിരുന്ന ജോബിൻ സെബാസ്റ്റ്യൻ, തിരുവനന്തപുരം പ്രിൻസിപ്പല്‍ ജില്ലാ ജഡ്‌ജി പി.വി. ബാലകൃഷ്ണൻ എന്നിവരാണ് പുതുതായി നിയമിക്കപ്പെട്ട അഡീഷനല്‍ ജ‍ഡ്ജിമാർ. ഇതോടെ ഹൈക്കോടതിയില്‍ ജഡ്‌ജിമാരുടെ എണ്ണം 45 ആകും. 47 പേരാണ് വേണ്ടത്. ഇന്ന് അഞ്ചുപേരും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും.


Post a Comment

0 Comments

Ad Code

Responsive Advertisement