Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പാലക്കാട് ശോഭ സുരേന്ദ്രൻ മത്സരിച്ചേക്കും.

പാലക്കാട് ശോഭ സുരേന്ദ്രൻ മത്സരിച്ചേക്കും.


പാലക്കാട്: പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാര്‍ത്ഥിയായി മുതിര്‍ന്ന നേതാവ് ശോഭ സുരേന്ദ്രൻ മത്സരിച്ചേക്കും. ഇതിനുള്ള നീക്കം ശക്തമാക്കി നേതാക്കള്‍. ശോഭ സുരേന്ദ്രൻ, കെ. സുരേന്ദ്രൻ, കൃഷ്ണകുമാർ എന്നിവരുടെ പേരുകളാണ് നിലവിൽ പരിഗണിക്കുന്നത്.
         ശോഭ സുരേന്ദ്രന് പിന്തുണയുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി രംഗത്തെത്തിയിട്ടുണ്ട്. ശോഭ സുരേന്ദ്രനെ പാലക്കാട് മത്സരിപ്പിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര നേതൃത്വത്തിന് സുരേഷ് ഗോപി കത്തയച്ചു. കഴിഞ്ഞ ലോക്സ്ഭ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ ശോഭ സുരേന്ദ്രനുണ്ടാക്കിയ നേട്ടം ഉള്‍പ്പെടെ കണക്കിലെടുത്താണ് പാലക്കാട് അവരെ മത്സരിപ്പിക്കണമെന്ന് ആവശ്യം പാര്‍ട്ടിയിലെ ഒരു വിഭാഗം ശക്തമായി ഉയര്‍ത്തുന്നത്. ഇതിനിടെയാണ് നിര്‍ണ്ണായക നീക്കവുമായി സുരേഷ് ഗോപി കളത്തിലിറങ്ങിയത്. അതേസമയം, ശോഭ സുരേന്ദ്രൻ പാലക്കാട് മത്സരിച്ചാല്‍ സി. കൃഷ്ണകുമാര്‍ വിഭാഗം പ്രശ്നമുണ്ടാക്കുമോയെന്ന ആശങ്കയും ശോഭ സുരേന്ദ്രനെ അനുകൂലിക്കുന്നവര്‍ക്കുണ്ട്. അതു കൊണ്ടുതന്നെ കൃഷ്ണകുമാറും സ്ഥാനാര്‍ത്ഥി പട്ടികയിൽ സജീവമായുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement