Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നവീൻ ബാബുവിൻ്റെ മരണത്തിനുത്തരവാദി പി.പി ദിവ്യ ഗത്യന്തരമില്ലാതെ കീഴടങ്ങി.

നവീൻ ബാബുവിൻ്റെ മരണത്തിനുത്തരവാദി പി.പി ദിവ്യ ഗത്യന്തരമില്ലാതെ കീഴടങ്ങി.



കണ്ണൂർ: നവീൻ ബാബുവിൻ്റെ മരണത്തിനുത്തരവാദി പി.പി ദിവ്യ അവസാനം ഗത്യന്തരമില്ലാതെ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പിൽ കീഴടങ്ങി. സംഭവം നടന്ന് 14 ദിവസങ്ങൾക്ക് ശേഷമാണ് ദിവ്യയുടെ കീഴടങ്ങൽ. അതേസമയം, ദിവ്യയെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അതായത് കഴിഞ്ഞ 14 ദിവസവും അവർ പോലീസിന് അറിയാവുന്നിടത്തു തന്നെ തങ്ങുകയായിരുന്നു എന്നു വേണം മനസ്സിലാക്കുവാൻ.
         എഡിഎം നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായിരുന്ന പി.പി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് തള്ളിയിരുന്നു. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. തുടർന്നാണ് പാർട്ടിയും പോലീസും അവരെ കൈവിട്ട് കീഴടങ്ങൽ / അറസ്റ്റ് നാടകത്തിന് കളമൊരുക്കിയത്. ജില്ലാ ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് ചോദ്യം ചെയ്തതിനു ശേഷം, അവരെ ഇന്നു തന്നെ കണ്ണൂരിൽ കോടതിയിൽ ഹാജരാക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement