Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സ്വർണ്ണപ്പണയ സ്ഥാപനത്തിൻ്റെ മറവിൽ ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ.

സ്വർണ്ണപ്പണയ സ്ഥാപനത്തിൻ്റെ മറവിൽ ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ.


കായംകുളം: സ്വകാര്യ സ്വർണ്ണപ്പണയ സ്ഥാപനം നടത്തി, ഇടപാടുകാരിൽ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിലായി. കൃഷ്ണപുരം നിവേദ്യം വീട്ടിൽ ഷൈനി (36) ആണ് കായംകുളം പോലീസിൻ്റെ പിടിയിലായത്. 
         മിനി കനകം ഫിനാൻസ് എന്ന സ്ഥാപനം നടത്തിയായിരുന്നു തട്ടിപ്പ്. പണയം വച്ച സ്വർണ്ണം തിരികെ എടുക്കാൻ ചെല്ലുമ്പോൾ, പണവും പലിശയും വാങ്ങി പണയ സ്വർണ്ണം തിരികെ നൽകാതെയും പുതുതായി തുടങ്ങുന്ന ബിസിനസിലേക്ക് കൂടുതൽ ലാഭവിഹിതം നൽകാമെന്ന് വിശ്വസിപ്പിച്ച് നിക്ഷേപങ്ങൾ സ്വീകരിച്ചുമാണ് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തത്. പ്രതിക്കെതിരെ കായംകുളം പോലീസ് സ്റ്റേഷനിൽ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 
          കേസെടുത്തതറിഞ്ഞ ഷൈനി ഒളിവിൽ പോയി ചേർത്തലയിൽ ഒരു ബ്യൂട്ടി പാർലറിൽ ജോലി ചെയ്തു വരികയായിരുന്നു.കായംകുളം സി ഐ അരുൺ ഷാ, എസ്ഐമാരായ അജിത്ത്, ദിലീപ്, പോലീസ് ഉദ്യോഗസ്ഥരായ സജീവൻ, അരുൺ, അഖിൽ മുരളി, സോനുജിത്ത്, റിൻ്റിത്ത്, അമീന, നൂറ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

Post a Comment

0 Comments

Ad Code

Responsive Advertisement