Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

രണ്ടാമത് ഇന്റർനാഷണൽ പുലരി അവാർഡുകൾ പ്രഖ്യാപിച്ചു; ഇന്ദ്രൻസ് മികച്ച നടൻ, അങ്കിത വിനോദ് മികച്ച നടി, ഒറ്റ മരം മികച്ച ചിത്രം.

രണ്ടാമത് ഇന്റർനാഷണൽ പുലരി അവാർഡുകൾ പ്രഖ്യാപിച്ചു; ഇന്ദ്രൻസ് മികച്ച നടൻ, അങ്കിത വിനോദ് മികച്ച നടി, ഒറ്റ മരം മികച്ച ചിത്രം.

തിരു: രണ്ടാമത് ഇന്റർനാഷണൽ പുലരി അവാർഡുകൾ പ്രഖ്യാപിച്ചു.
ചലച്ചിത്ര സംവിധായൻ പ്രമോദ് പയ്യന്നൂർ ജൂറി ചെയർമാനായിരുന്നു. ജമാലിന്റെ പുഞ്ചിരി എന്ന ചിത്രത്തിലെ അഭിനയത്തിന് ഇന്ദ്രൻസ് മികച്ച നടനായും മായമ്മ എന്ന ചിത്രത്തിലെ അഭിനയത്തിന് അങ്കിത വിനോദ് മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. 'ഒറ്റ മരം' ആണ് മികച്ച ചിത്രം. മറ്റ് അവാർഡുകൾ താഴെപ്പറയുന്നവയാണ്. മികച്ച സംവിധായകൻ - ബിനോയ് വേലൂർ (ചിത്രം - ഒറ്റമരം), മികച്ച ചിത്രം - ഒറ്റമരം, മികച്ച രണ്ടാമത്തെ നടൻ - ബാബു നമ്പൂതിരി (ചിത്രം - ഒറ്റമരം). നടൻ കൊട്ടാരക്കര രാധാകൃഷ്ണൻ  (ചിത്രം - മാടൻ), നടി ശാലു മേനോൻ (ചിത്രം - ഭീമനർത്തകി) എന്നിവർ സ്പെഷ്യൽ ജൂറി അവാർഡിന് അർഹരായി.
            മികച്ച ടെലി ഫിലിം - വെട്ടം, സംവിധാനം - അജിതൻ, മികച്ച ഹ്രസ്വ ചിത്രം - സുഗന്ധി, മികച്ച ഡോക്യമെന്ററി - കഥയാണിത് ജീവിതം, മികച്ച വീഡിയോ ആൽബം - ഹീര.

Post a Comment

0 Comments

Ad Code

Responsive Advertisement