
ഒട്ടാവ: നവംബർ 1 മുതൽ കാനഡയിൽ പഠനാനന്തര തൊഴിൽ അനുമതി (പോസ്റ്റ് ഗ്രാജ്വേഷൻ വർക്ക് പെർമിറ്റ്) ചട്ടങ്ങളിൽ മാറ്റം വരുത്തി. ഭാഷാ സ്വാധീനം, തൊഴിൽ അനുമതി ലഭിക്കാവുന്ന മേഖലകൾ എന്നിവയിലാണ് പുതിയ വ്യവസ്ഥകൾ ബാധകമാകുക. സിഎൽബി സ്കോർ 7 നിർബന്ധമാക്കിയതോടൊപ്പം, സിഇഎൽപിഐപി, ഐഇഎൽടിഎസ്, പിടിഇകോർ പരീക്ഷാഫലങ്ങൾ കൂടി ഇനിമുതൽ പരിഗണിക്കും.
കാനഡയിൽ ദീർഘകാല തൊഴിലാളി ക്ഷാമമുള്ള കൃഷി, അഗ്രിഫുഡ്, ആരോഗ്യം, സയൻസ്, ടെക്നോളജി, എൻജിനീയറിങ് ആൻഡ് മാത്തമാറ്റിക്സ്, വ്യാപാരം, ഗതാഗതം തുടങ്ങിയ മേഖലകളിലെ പഠനത്തിനാണു മുൻഗണന നൽകുക. നിലവിലുള്ള പഠനാനന്തര തൊഴിൽ നിയമങ്ങൾക്കു പുറമേയാണിത്. അപേക്ഷകർ പോസ്റ്റ് ഗ്രാജ്വേഷൻ വർക്ക് പെർമിറ്റ് യോഗ്യതയുള്ള സ്ഥാപനത്തിൽ നിന്നു പഠനം പൂർത്തിയാക്കണമെന്നും നിബന്ധനയിലുണ്ട്. വിദേശ വിദ്യാർത്ഥികളുടെ എണ്ണം 10 ശതമാനം കുറയ്ക്കാൻ കനേഡിയൻ സർക്കാർ തീരുമാനിച്ചതിന്റെ ഭാഗമായാണ് ഈ നിയന്ത്രണങ്ങൾ.
0 Comments