Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ലഹരിക്കേസില്‍ പ്രയാഗ മാർട്ടിനും ശ്രീനാഥ്‌ ഭാസിക്കും നോട്ടീസ്.

ലഹരിക്കേസില്‍ പ്രയാഗ മാർട്ടിനും ശ്രീനാഥ്‌ ഭാസിക്കും നോട്ടീസ്.

കൊച്ചി: ലഹരിക്കേസില്‍ പ്രയാഗ മാർട്ടിനും ശ്രീനാഥ്‌ ഭാസിക്കും നോട്ടീസ്. ഓം പ്രകാശ് പ്രതിയായ ലഹരിക്കേസില്‍ നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആണ് താരങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്. മരട് പൊലീസ് സ്റ്റേഷനില്‍ നാളെ രാവിലെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിർദ്ദേശം.
       അതേസമയം, ഗുണ്ടാ നേതാവ് ഓംപ്രകാശിനെ പരിചയമില്ലെന്ന് നടി പ്രയാഗ മാർട്ടിൻ പറഞ്ഞു. സുഹൃത്തുക്കളോടൊപ്പം അവരുടെ സുഹൃത്തുക്കളെ സന്ദർശിക്കാനാണ് ഹോട്ടലില്‍ പോയതെന്നും കുണ്ടന്നൂരിലെ ഹോട്ടലില്‍ പോയി ഗുണ്ടാനേതാവിനെ കണ്ടിട്ടില്ലെന്നും നടി വ്യക്തമാക്കി. അവിടെ ഓംപ്രകാശിനെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും പ്രയാഗ പറഞ്ഞു
        കഴിഞ്ഞ ദിവസമാണ് ലഹരി വസ്തുക്കള്‍ കൈവശം വെച്ചതിന് കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലായ സെവന്‍ സ്റ്റാര്‍ ഹോട്ടലില്‍ നിന്നും ഓം പ്രകാശിനെയും സുഹൃത്തായ ഷിഹാസിനെയും പൊലീസ് പിടികൂടിയത്. ഓംപ്രകാശ് ഉള്‍പ്പെട്ട മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടാണ് സിനിമാതാരങ്ങളായ പ്രയാഗ മാർട്ടിന്റെയും ശ്രീനാഥ് ഭാസിയുടെയും പേരുകള്‍ പരാമർശിക്കപ്പെട്ടത്.

Post a Comment

0 Comments

Ad Code

Responsive Advertisement