Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മുടി വെട്ടിയത് ശരിയായില്ലെന്ന് ആരോപിച്ച് വിദ്യാർത്ഥിയെ ക്ലാസിന് പുറത്തു നിർത്തിയതായി പരാതി.

മുടി വെട്ടിയത് ശരിയായില്ലെന്ന് ആരോപിച്ച് വിദ്യാർത്ഥിയെ ക്ലാസിന് പുറത്തു നിർത്തിയതായി പരാതി.
അടൂർ: മുടി വെട്ടിയത് ശരിയായില്ലെന്ന് ആരോപിച്ച് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ ക്ലാസിന് പുറത്തു നിർത്തിയതായി പരാതി. അടൂർ നഗരത്തിലെ ഹയർ സെക്കന്ററി സ്കൂളിൽ ആണ് സംഭവം. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനും സിഡബ്ല്യുസിക്കും കുട്ടിയുടെ പിതാവ് പരാതി നൽകി.
         പിതാവ് തന്നെയാണ് കുട്ടിയെ കഴിഞ്ഞ ദിവസം മുടി വെട്ടാനായി കൊണ്ടുപോയത്. സ്കൂളിന്റെ അച്ചടക്കത്തിന് ചേർന്ന രീതിയിലാണ് മുടി വെട്ടിയതെന്ന് പിതാവ് പറഞ്ഞു. കുഞ്ഞുങ്ങളെ മാനസികമായി പീഡിപ്പിച്ചെന്നും മൂന്ന് മണിക്കൂറോളം പുറത്ത് നിർത്തിയതായും ഇതിൽ രക്ഷാകർത്താവ് എന്ന നിലയിൽ വലിയ മാനസിക വിഷമം ഉണ്ടാക്കിയെന്നും പിതാവ് പറഞ്ഞു.
       രണ്ട്‌ അദ്ധ്യാപകരാണ് തന്നെ പുറത്തു നിർത്തിയതെന്ന് വിദ്യാർത്ഥി പറഞ്ഞു. വീട്ടിൽ നിന്നും അച്ഛനെ വിളിക്കാൻ പറഞ്ഞു. ഇല്ലെങ്കിൽ പുറത്തു തന്നെ നിൽക്കണമെന്നും പറഞ്ഞു. ഒരുപാട് നേരം പുറത്ത് നിൽക്കേണ്ടി വന്നുവെന്നും വിദ്യാർത്ഥി പറഞ്ഞു. എന്നാൽ, ഇത് സ്കൂളിന്റെ അച്ചടക്കത്തിന്റെ ഭാഗമാണെന്നും കുട്ടിയുടെ പിതാവ് മാത്രമാണ് പ്രശ്‌നം ഉന്നയിച്ചതെന്നും അദ്ധ്യാപകർ പറഞ്ഞു. 13 വിദ്യാർത്ഥികളെ സമാന രീതിയിൽ പുറത്താക്കിയിരുന്നുവെന്നും സ്‌കൂൾ അധികൃതർ പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement