Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പി.എം. ആർഷോയെ പുറത്താക്കാൻ മഹാരാജാസ് കോളേജ്.

പി.എം. ആർഷോയെ പുറത്താക്കാൻ മഹാരാജാസ് കോളേജ്.

കൊച്ചി: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് പുറത്താക്കാൻ നോട്ടീസ് നൽകി കോളേജ്. 
         ആ‍ർക്കിയോളജി ഏഴാം സെമസ്റ്റർ വിദ്യാർത്ഥിയായിരുന്നു ആർഷോ. എന്നാൽ, ദീ‍ർഘനാളായി ആർഷോ കോളജിൽ ഹാജരാകാത്തതിനാലാണ് കോളജ് അധികൃതർ നോട്ടീസ് നൽകിയിരിക്കുന്നത്. കാരണം അറിയിച്ചില്ലെങ്കിൽ കോളജിൽ നിന്ന് പുറത്താക്കുമെന്ന് ആർഷോയുടെ മാതാപിതാക്കൾക്ക് നൽകിയ നോട്ടീസിൽ പ്രിൻസിപ്പൽ പറയുന്നു. എന്നാൽ, ആറാം സെമസ്റ്ററിന് ശേഷമുള്ള എക്സിറ്റ് ഓപ്ഷൻ എടുക്കുകയാണെന്ന് ആർഷോ കോളജിനെ അറിയിച്ചു. ഇക്കാര്യത്തിൽ കോളേജ് അധികൃതർ സർവകലാശാലയോട് അഭിപ്രായം തേടി. മുഴുവൻ പരീക്ഷകളും പാസ്സാകാതെ എക്സിറ്റ് ഓപ്ഷൻ നൽകുന്നതിലാണ് ആശയക്കുഴപ്പം നിലനിൽക്കുന്നത്. എക്സിറ്റ് ഓപ്ഷനെടുത്താലും ആർഷോയെ ബിരുദം നൽകി പറഞ്ഞയയ്ക്കാനാവില്ല. ഇക്കാര്യത്തിലാണ് ആശയക്കുഴപ്പം. സാധാരണ ഗതിയിൽ എക്സിറ്റ് ഒപ്ഷനെടുക്കണമെങ്കിൽ ആറു സെമസ്റ്ററുകളിലെ മുഴുവൻ പരീക്ഷകളും പാസ്സാവുകയും കൃത്യമായി അറ്റൻഡൻ്സും വേണമെന്നാണ് സർവ്വകലാശാല ചട്ടം. ഈ സാഹചര്യത്തിലാണ് മഹാരാജാസ് കോളേജ്, യൂണിവേഴ്സിറ്റിയോട് വിശദീകരണം തേടിയത്. ആറ് സെമസ്റ്ററുകളിലെ പരീക്ഷ മുഴുവനായും പാസ്സാകാത്ത ആർഷോയ്ക്ക് എങ്ങനെ എക്സിറ്റ് നൽകുമെന്നതാണ് ആശയക്കുഴപ്പത്തിന് കാരണം.

Post a Comment

0 Comments

Ad Code

Responsive Advertisement