Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

തീരത്തടിഞ്ഞ് മത്തി, വാരിക്കൂട്ടി ജനങ്ങൾ.

തീരത്തടിഞ്ഞ് മത്തി, വാരിക്കൂട്ടി ജനങ്ങൾ.


കോഴിക്കോട്: കോഴിക്കോട് തീരത്ത് മത്തിചാകര. പുതിയകടവ് മുതൽ ഭട്ട് റോഡ് കടപ്പുറം വരെയാണ് കരയിലേക്ക് വൻതോതിൽ മത്തി (ചാള) തിരമാലയോടൊപ്പം അടിച്ചു കയറിയത്. ഇന്നലെ രാവിലെയാണ് മത്തിക്കൂട്ടം കരയ്ക്കടിഞ്ഞത്. ഈ സമയം കടപ്പുറത്ത് കുറച്ച് പേരുണ്ടായിരുന്നു. വിവരമറിഞ്ഞ് അൽപ്പസമയത്തിനകം തീരം ആളുകളെക്കൊണ്ട് നിറഞ്ഞു. ആദ്യം കരയിലെ ഒരു ഭാഗത്താണ് മത്തിക്കൂട്ടം എത്തിയത് ശ്രദ്ധയിൽപെട്ടത്. പിന്നീട് നിമിഷനേരം കൊണ്ടാണ് ഓരോ തിരമാലക്കൊപ്പവും മത്തിക്കൂട്ടം കരയിലേക്ക് ചാകരയായി ഒഴുകിയെത്തിയത്. ഇതോടെ കണ്ടുനിന്നവർക്കും കൗതുകമായി. ഓരോ തവണ തിരയടിക്കുമ്പോഴും തിരയിൽ വെള്ളത്തേക്കാൾ കൂടുതൽ കരയിലെത്തിയത് മത്തിക്കൂട്ടമാണ്. തുടർന്ന് മത്തികളെ കവറിലാക്കാനുള്ള തിടുക്കമായിരുന്നു എല്ലാവരും. സംഭവമറിഞ്ഞ് നിരവധി പേരാണ് മത്തി പെറുക്കാനായി കടലോരത്തേക്ക് ഓടിയെത്തിയത്. തീരത്തെ തിരക്ക് കണ്ട് അന്വേഷിക്കാൻ ഇറങ്ങിയവർക്കും കൈനിറയെ മത്തി കിട്ടി. പെടയ്ക്കണ മത്തികളെ കവറിലാക്കിയാണ് ആളുകൾ മടങ്ങിയത്. കിലോക്കണക്കിന് മീനാണ് തിരമാലയോടൊപ്പം കരയ്ക്കടിഞ്ഞത്. ഇതോടെ ഹാർബറുകളും സജീവമായി. തീരത്തോട് ചേർന്ന് ചാകര വന്നതോടെ തോണികളും ചെറിയ വള്ളങ്ങളും സജീവമായി.

Post a Comment

0 Comments

Ad Code

Responsive Advertisement