Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ്; വിമതര്‍ക്കെതിരേ ഭീഷണിയുമായി കെ. സുധാകരന്‍.

സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ്; വിമതര്‍ക്കെതിരേ ഭീഷണിയുമായി കെ. സുധാകരന്‍.


കോഴിക്കോട്: ചേവായൂര്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന വിമതര്‍ക്കെതിരേ ഭീഷണിയുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. കോണ്‍ഗ്രസ് പരാജയപ്പെട്ടാല്‍ ഈ പ്രദേശത്ത് ജീവിക്കാന്‍ അനുവദിക്കില്ലെന്നും എവിടെ നിന്നാണ് ശൂലം വരികയെന്ന് പറയാന്‍ കഴിയില്ലെന്നും തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സുധാകരന്‍ പറഞ്ഞു. തടി വേണോ ജീവന്‍ വേണോ എന്ന് ഓര്‍ക്കണമെന്നും സുധാകരന്‍ പറഞ്ഞു. ചേവായൂർ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യവേയായിരുന്നു സുധാകരന്റെ ഭീഷണി. 
       ചേവായൂർ സഹകരണ ബാങ്കിനെ മറ്റൊരു കരുവന്നൂർ ബാങ്ക് ആക്കിമാറ്റാൻ സമ്മതിക്കില്ല. അട്ടിമറിയിലൂടെ ഇടതുമുന്നണിയെ കൂട്ടുപിടിച്ച് ഭരണം പിടിച്ചെടുക്കാനുള്ള സ്വപ്നം നടക്കില്ലെന്നും കോൺഗ്രസു തന്നെ അധികാരത്തിൽ വരുമെന്നും പിന്നിൽ നിന്ന് കുത്തിയവരെ വെറുതേ വിടില്ലെന്നും സുധാകരൻ പറഞ്ഞു.
         കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ചിലര്‍ കരാറെടുത്താണ് വരുന്നത്. അവര്‍ ഒന്നോര്‍ത്തോളൂ എന്തെങ്കിലും സംഭവിച്ചാല്‍ ഈ പ്രദേശത്ത് ജീവിക്കാന്‍ അനുവദിക്കില്ല. ഈ പാര്‍ട്ടിയോട് കൂറില്ലാത്തവരാണ്. കഷ്ടപ്പെടുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ജോലി കൊടുക്കാതെ ആ ജോലി ഇടതുപക്ഷക്കാര്‍ക്കും ബിജെപിക്കാര്‍ക്കും കൊടുത്ത് പണം വാങ്ങി അതിന്റെ മധുരം നുകരുന്നവരാണ്. അതനുവദിക്കില്ല. കണ്ണൂരിലെ സഹകരണ ബാങ്കുകള്‍ പിടിച്ചെടുത്തതു പോലെ എതിര്‍ക്കേണ്ടിടത്ത് എതിര്‍ക്കണമെന്നും അടിക്കേണ്ടിടത്ത് അടിക്കണമെന്നും പറഞ്ഞ സുധാകരന്‍ ചില സന്ദര്‍ഭങ്ങളില്‍ ഗാന്ധിസം പറഞ്ഞിട്ടൊന്നും കാര്യമില്ലെന്നും കൂട്ടിച്ചേര്‍ത്തു.

Post a Comment

0 Comments

Ad Code

Responsive Advertisement