Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ പൈപ്പിൽ ഇടിച്ച് യുവാവ് മരിച്ചു.

നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ പൈപ്പിൽ ഇടിച്ച് യുവാവ് മരിച്ചു.


കോട്ടയം: കൊല്ലാട് മലമേൽക്കാവ് ക്ഷേത്രത്തിനു സമീപം നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ പൈപ്പിൽ ഇടിച്ച് യുവാവ് മരിച്ചു. പുതുപ്പള്ളി ഇരവിനല്ലൂർ പാറേൽപ്പറമ്പിൽ പി.സി. ബാബുവിന്റെയും സരസുവിന്റെയും മകൻ ശ്രീകുമാർ (30) ആണ് മരിച്ചത്. 
        ചൊവ്വാഴ്ച രാത്രി ഏഴരയോടെ കൊല്ലാടിനും നാൽക്കവലയ്ക്കും ഇടയിൽ മലമേൽക്കാവ് ക്ഷേത്രത്തിനു സമീപം വക്കീൽപ്പടിയിലായിരുന്നു അപകടം. നാൽക്കവലയിൽ നിന്നും കൊല്ലാട് പാറയ്ക്കൽക്കടവ് ഭാഗത്തേയ്ക്ക് പോകുകയായിരുന്നു ശ്രീകുമാർ. ശ്രീകുമാർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം നഷ്ടമായി റോഡരികിലെ പൈപ്പിൽ ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ ശ്രീകുമാറിനെ നാട്ടുകാർ ചേർന്നാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ് അത്യാഹിത വിഭാഗത്തിൽ ചികിത്സയിലിരുന്ന ശ്രീകുമാർ ഇന്ന് പുലർച്ചെയോടെ മരിച്ചു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് വീട്ടുവളപ്പിൽ.

Post a Comment

0 Comments

Ad Code

Responsive Advertisement