Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പോലീസ് ജീപ്പും കാറും കൂട്ടിയിടിച്ച് ഒരു മരണം.

പോലീസ് ജീപ്പും കാറും കൂട്ടിയിടിച്ച് ഒരു മരണം.


പന്തളം: എംസി റോഡിൽ കുളനട മെഡിക്കൽ ട്രസ്റ്റ് ആശുപത്രിക്ക് സമീപം പോലീസ് ജീപ്പും കാറും കൂട്ടിയിടിച്ചു ഒരു മരണം. കാർ യാത്രക്കാരൻ പന്തളം മുട്ടാർ തേവലയിൽ അഷ്‌റഫ്‌ (55) ആണ് മരിച്ചത്.
        ഇന്ന് രാവിലെ 7.30ഓടെ ആണ് അപകടം നടന്നത്. തിരുവനന്തപുരത്തിന് പോയ പോലീസ് വാഹനവും പന്തളം ഭാഗത്തു നിന്നും വന്ന കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. പാലക്കാട്‌ ക്യാമ്പിലെ ഡിവൈഎസ്പിയുടെ വാഹനമാണ് അപകടത്തിൽ പെട്ടത്. പോലീസ് ജീപ്പിൽ ഉണ്ടായിരുന്ന ഡിവൈഎസ്പി അടക്കം 3 പോലീസുകാരിൽ 2 പേർക്ക് പരിക്കേറ്റു. അപകടത്തിൽ ഒരു സ്കൂട്ടർ യാത്രികക്കും പരിക്കേറ്റു. അപകടത്തിൽ പരിക്കേറ്റ 3 പേരെ പന്തളത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ മരിച്ച അഷ്റഫിൻ്റെ മൃതദേഹം പന്തളത്തെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement