Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ആര്യാ രാജേന്ദ്രനെതിരായ കേസിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണമില്ല; പ്രതികൾ സ്വാധീനിക്കരുതെന്ന് നിർദ്ദേശം.

ആര്യാ രാജേന്ദ്രനെതിരായ കേസിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണമില്ല; പ്രതികൾ സ്വാധീനിക്കരുതെന്ന് നിർദ്ദേശം.


തിരു.: തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യാ രാജേന്ദ്രനെതിരായ കേസിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന കെഎസ്ആ‌ർടിസി ഡ്രൈവർ യദുവിൻ്റെ ഹർജി തീർപ്പാക്കി. അതേസമയം, സ്വാധീനത്തിന് വഴങ്ങാത്ത അന്വേഷണം നടത്തണമെന്ന് അന്വേഷണ ഉദ്യോഗസ്ഥനോട് കോടതി ആവശ്യപ്പെട്ടു. കേസിൽ പ്രതികളായ മേയർ ആര്യ, ഭർത്താവ് സച്ചിൻദേവ് എംഎൽഎ എന്നിവരിൽ നിന്നും സ്വാധീനം ഉണ്ടാകാൻ പാടില്ലെന്നും ശാസ്തീയമായ തെളിവുകൾ ഉൾപ്പെടെ ശേഖരിക്കണമെന്നും കോടതി നിർദ്ദേശിച്ചു. അന്വേഷണം വസ്തനിഷ്ഠവും സത്യസന്ധ്യവുമാകണമെന്ന് വ്യക്തമാക്കിയ കോടതി, അന്വേഷണത്തിൽ കാലതാമസം പാടില്ലെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണത്തിനുഉള പൂർണ്ണ സ്വാതന്ത്ര്യം അന്വേഷണ ഉദ്യോഗസ്ഥനുണ്ടെങ്കിലും ഈ നിർദ്ദേശങ്ങൾ പാലിക്കണമെന്നും കോടതി പറഞ്ഞു. തുടർന്ന് കോടതി നൽകിയ നിർദ്ദേശങ്ങൾ സ്വീകരിക്കുകയല്ലേയെന്ന് യദുവിൻ്റെ അഭിഭാഷകനോട് കോടതി ചോദിച്ചു. യദുവിൻ്റെ അഭിഭാഷകർ ഇക്കാര്യം അംഗീകരിച്ചതോടെ ഹർജി തീർപ്പാക്കി.
       എന്നാൽ, ഈ കേസിൻ്റെ ആദ്യം മുതലേ ഭരിക്കുന്ന പാർട്ടിയുടെ പ്രവർത്തകർ കൂടിയായ ആര്യയേയും സച്ചിൻ ദേവിനേയും സംരക്ഷിക്കുന്ന തരത്തിലാണ് പോലീസ് അന്വേഷണമെന്ന് പരക്കെ ആക്ഷേപമുണ്ടായിരുന്നു. ആര്യയുടെ പരാതിയിൽ അന്വേഷണം ത്വരിതഗതിയിൽ നടന്നപ്പോൾ, യദുവിൻ്റെ പരാതിയിൽ നടപടിയെടുത്തത് വളരെ വൈകിയായിരുന്നു. ഇനിയുള്ള അന്വേഷണത്തിൽ ആര്യയും സച്ചിനും സ്വാധീനിക്കരുതെന്നു പറയുമ്പോൾ, മറ്റുള്ള പാർട്ടിക്കാർ സ്വാധീനിച്ചേക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement