Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പാലക്കാട് ചിത്രം ഏതാണ്ട് തെളിഞ്ഞു; ഇനി ത്രികോണ പോരാട്ടം.

പാലക്കാട് ചിത്രം ഏതാണ്ട് തെളിഞ്ഞു; ഇനി ത്രികോണ പോരാട്ടം.

പാലക്കാട്: പാലക്കാട് നിയമസഭാ ഉപതെരെഞ്ഞെടുപ്പിൽ ചിത്രം ഏതാണ്ട് തെളിഞ്ഞു. യുഡിഎഫ്, എൽഡിഎഫ് മുന്നണികളുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം കഴിഞ്ഞു. ഇന്ന് എൻഡിഎ സ്ഥാനാർത്ഥിയെയും പ്രഖ്യാപിക്കുന്നതോടെ, പാലക്കാട് പ്രചാരണം ശക്തമാക്കുകയാണ് മുന്നണികള്‍.
       നിലവിലെ യുഡിഎഫ് സിറ്റിംഗ് സീറ്റിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി യുവനേതാവ് രാഹുൽ മാങ്കൂട്ടവും എൽഡിഎഫിനായി മുൻ കോൺഗ്രസ് നേതാവ് ഡോ. പി. സരിനും എൻഡിഎ സ്ഥാനാർത്ഥിയായി പാലക്കാട് നഗരസഭാ വൈസ് ചെയർമാൻ കൂടിയായ സി. കൃഷ്ണകുമാറും മത്സരിക്കുമ്പോൾ, പാലക്കാട്‌ ശക്തമായ ത്രികോണ മത്സരമാണ് നടക്കുക.
      ഇന്ന് രാവിലെ മാര്‍ക്കറ്റില്‍ നിന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചാരണം ആരംഭിച്ചത്. സരിന്‍ രാവിലെ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിൽ എത്തി. വൈകുന്നേരം വിക്ടോറിയ കോളേജ് പരിസരത്ത് നിന്ന് തുടങ്ങി കോട്ടമൈതാനി വരെ പ്രത്യേക റോഡ് ഷോയുമുണ്ടാകും.
         ബിജെപി സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കുമെന്നാണ് സൂചന. സി. കൃഷ്ണകുമാർ ഏതാണ്ട് സീറ്റ് ഉറപ്പിച്ചിട്ടുണ്ട്. ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ പാലക്കാട്, നാട്ടുകാർക്ക് സുപരിചിതനായ സ്ഥാനാർത്ഥിയാണ് കൃഷ്ണകുമാർ. കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ കുറഞ്ഞ വോട്ടുകൾക്കാണ് ബിജെപിയുടെ പി. ശ്രീധരൻ രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടത്. ഇത്തവണ, പാലക്കാടൻ കോട്ടപിടിയ്ക്കാമെന്നാണ് എൻഡിഎ ക്യാമ്പ് കണക്കു കൂട്ടുന്നത്.
 

Post a Comment

0 Comments

Ad Code

Responsive Advertisement