Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കെഎസ്ആർടിസി ബസ് അപകടത്തില്‍പ്പെട്ട് ഡ്രൈവർ മരിച്ചു.

കെഎസ്ആർടിസി ബസ് അപകടത്തില്‍പ്പെട്ട് ഡ്രൈവർ മരിച്ചു.

മൈസൂരു: ബംഗളൂരുവിലേക്ക് സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസ് അപകടത്തില്‍പ്പെട്ട് ഡ്രൈവർ മരിച്ചു. ബസ് ഡ്രൈവർ തിരൂർ വൈലത്തൂർ പകര സ്വദേശി ഹസീബ് ആണ് മരിച്ചത്. സംഭവത്തില്‍ യാത്രക്കാർക്ക് പരിക്കില്ലെന്നാണ് ലഭിക്കുന്ന വിവരം. 
       മലപ്പുറം ഡിപ്പോയില്‍ നിന്ന് സർവീസ് നടത്തുന്ന കെഎസ്ആർടിസി സൂപ്പർ ഡീലെക്സ് ബസ് ആണ് അപകടത്തില്‍പ്പെട്ടത്. പുലർച്ചെ നാലു മണിയോടെ മൈസൂരിനടുത്ത് നഞ്ചൻകോഡ് മതൂരിലാണ് സംഭവം. നിയന്ത്രണം വിട്ട ബസ്, റോഡിന് സമീപത്തെ ഡിവൈഡറില്‍ ഇടിച്ചു കയറുകയായിരുന്നു. അപകടത്തിനിടെ തല വാഹനത്തില്‍ ഇടിച്ചതാണ് ഡ്രൈവറുടെ മരണത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

Post a Comment

0 Comments

Ad Code

Responsive Advertisement