Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നവജാത ശിശുവിന്റെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി.

നവജാത ശിശുവിന്റെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി.



തിരു.: നവജാത ശിശുവിന്റെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. നേപ്പാള്‍ സ്വദേശി ഗണേശ് - അമൃത ദമ്പതികളുടെ കുഞ്ഞിനെയാണ് കുഴിച്ചിട്ടതായി കണ്ടെത്തിയത്. യുവതി രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയില്‍ എത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്.
          ഇന്നലെ രാത്രി എട്ട് മണിയോടെയാണ് അമൃത പെണ്‍കുഞ്ഞിനെ പ്രസവിക്കുന്നത്. കുഞ്ഞിന് പൂർണ്ണവളർച്ച എത്താത്തതിനാല്‍ മൃതദേഹം പറമ്പില്‍ കുഴിച്ചിടുകയായിരുന്നു. പോത്തൻകോട് വാവറയമ്പലത്ത് കന്നുകാലികള്‍ക്കായി വളർത്തുന്ന തീറ്റപ്പുല്‍ കൃഷിയിടത്തായിരുന്നു മൃതദേഹം കുഴിച്ചിട്ടത്. വെള്ളത്തുണിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. പൊലീസും ഫോറൻസിക് ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികൃതരും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്. പ്രസവത്തിനു ശേഷം അമിത രക്തസ്രാവത്തെ തുടർന്ന് അമൃത എസ്‌എടി ആശുപത്രിയില്‍ ചികിത്സ തേടുകയും ആശുപത്രി അധികൃതർ വിവരം ചോദിച്ചെങ്കിലും വ്യക്തമായ മറുപടി നല്‍കാൻ തയ്യാറാവാതിരുന്നതോടെ പൊലീസിനെ അറിയിക്കുകയുമായിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement