Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

എറണാകുളം കളക്‌ട്രേറ്റില്‍ യുവതി ആത്മഹത്യക്ക് ശ്രമിച്ചു.

എറണാകുളം കളക്‌ട്രേറ്റില്‍ യുവതി ആത്മഹത്യക്ക് ശ്രമിച്ചു.

കൊച്ചി: എറണാകുളം കളക്‌ട്രേറ്റില്‍ പള്ളുരുത്തി സ്വദേശിയായ ഷീജ എന്ന യുവതി ആത്മഹത്യക്ക് ശ്രമിച്ചു. കളക്‌ട്രേറ്റിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഓഫീസിന് മുന്നിലാണ് സംഭവം. 
         കെട്ടിടങ്ങള്‍ക്ക് പ്ലാൻ വരച്ചു നല്‍കുന്ന ജോലിയാണ് ഇവർക്ക്. പള്ളുരുത്തിയിലാണ് ഇവരുടെ ഓഫീസ്. ഒരു കെട്ടിടത്തിന് പ്ലാൻ വരച്ച്‌ കൊടുത്തതുമായി ബന്ധപ്പെട്ട്, ക്രമക്കേട് ഉണ്ടെന്ന പരാതി ഇവർക്കെതിരെ ഉയർന്നിരുന്നു. ഈ സംഭവത്തില്‍ ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള ശുപാർശ വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇന്ന് കളക്ടേറ്റില്‍ എത്തിയതായിരുന്നു യുവതി. ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് ആശങ്ക പരത്തിയ ഷീജ, പിന്നീട് കുഴഞ്ഞുവീണു. ബോധരഹിതയായ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement