Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കേരളത്തിലെ ആദ്യ സീ പ്ലെയിന്‍ സര്‍വീസ് ഉദ്ഘാടനം 11ന്, ആദ്യ സര്‍വീസ് മാട്ടുപ്പെട്ടിയിലേക്ക്.

കേരളത്തിലെ ആദ്യ സീ പ്ലെയിന്‍ സര്‍വീസ് ഉദ്ഘാടനം 11ന്, ആദ്യ സര്‍വീസ് മാട്ടുപ്പെട്ടിയിലേക്ക്.


കൊച്ചി: ടൂറിസം വികസനത്തില്‍ വൻ കുതിച്ചുചാട്ടത്തിന് വഴിവച്ചേക്കാവുന്ന സീ പ്ലെയിന്‍ സര്‍വീസ് നവംബർ 11 തിങ്കളാഴ്ച ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഫ്ലാഗ് ഓഫ് ചെയ്യും. കേരളത്തിലെ വിമാനത്താവളങ്ങളും ജലാശയങ്ങളും തമ്മിലുള്ള കണക്ടിവിറ്റി വര്‍ദ്ധിപ്പിക്കുന്നതാണ് പദ്ധതി. ഇതിന്റെ ഭാഗമായി ഡിഹാവിലാന്‍ഡ് എന്ന കനേഡിയന്‍ കമ്പനിയുടെ സീ പ്ലെയിന്‍ ആണ് കേരളത്തിലെത്തുന്നത് ഫ്ലൈഗ് ഓഫിന് ശേഷം വിമാനം ഇടുക്കിയിലെ മാട്ടുപ്പെട്ടിയിലേക്ക് സര്‍വീസ് നടത്തും. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ വിമാനത്തിന് മാട്ടുപ്പെട്ടി ഡാം പരിസരത്ത് സ്വീകരണം നല്‍കും. നവംബര്‍ 10ന് ഉച്ചയ്ക്ക് രണ്ടിനാണ് സീപ്ലെയിന്‍, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുകയെന്ന് ടൂറിസം വകുപ്പ് അറിയിച്ചു. ഉച്ചകഴിഞ്ഞ് 3.30ന് ബോള്‍ഗാട്ടി പാലസ് വാട്ടര്‍ ഡ്രോമില്‍ എത്തും. സീപ്ലെയിന്‍ പദ്ധതി നടപ്പാക്കുന്നതിലൂടെ കേരളത്തിന്റെ ടൂറിസം വികസനത്തില്‍ വലിയ കുതിച്ചുചാട്ടത്തിനാണ് സാധ്യത ഒരുങ്ങുന്നതെന്ന് പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. തീരദേശ, മലയോര ടൂറിസം ഡെസ്റ്റിനേഷനുകളിലേക്കുള്ള കണക്ടിവിറ്റി വര്‍ദ്ധിപ്പിക്കാനും സമയം ലാഭിക്കാനും സീ പ്ലെയിന്‍ സര്‍വീസുകളിലൂടെ സാധിക്കും. ഉള്‍നാടന്‍ ഗ്രാമങ്ങളിലേക്ക് യാത്ര ചെയ്യാനും അനുഭവവേദ്യ ടൂറിസത്തിന്റെ ഭാഗമാകാനും സഞ്ചാരികള്‍ക്ക് അവസരം ഒരുങ്ങുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Post a Comment

0 Comments

Ad Code

Responsive Advertisement