Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഇടിമിന്നലേറ്റ് ആറു പേര്‍ക്ക് പരിക്കേറ്റു.

ഇടിമിന്നലേറ്റ് ആറു പേര്‍ക്ക് പരിക്കേറ്റു.


കോഴിക്കോട്: ഇടിമിന്നലേറ്റ് ആറു പേര്‍ക്ക് പരിക്കേറ്റു. കായണ്ണയില്‍ ഇന്നലെ വൈകിട്ടോടെ ആയിരുന്നു അപകടമുണ്ടായത്. തൊഴിലുറപ്പ് തൊഴിലാളികളായ ആറു സ്ത്രീകൾക്കാണ് ഇടിമിന്നലേറ്റ് പരിക്കേറ്റത്. 
          കായണ്ണ 12ാം വാര്‍ഡിലെ നമ്പ്രത്തുമ്മലില്‍ വൈകിട്ട് ആറുമണിയോടെയാണ് അപകടമുണ്ടായത്. തോട്ടത്തില്‍ പണിയെടുക്കുന്നതിനിടെയാണ് മിന്നലേറ്റത്. പരിക്കേറ്റവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ആരുടെയും പരിക്ക് ഗുരുതരമല്ല. ബോധരഹിതരായി വീണവരെ നാട്ടുകാരാണ് ഉടന്‍ വിവിധ ആശുപത്രികളിലെത്തിച്ചത്.

Post a Comment

0 Comments

Ad Code

Responsive Advertisement