Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പാലക്കാട് നിയമസഭ മണ്ഡലത്തിൽ ആദ്യ രണ്ടു മണിക്കൂറിൽ 12 % ലധികം പോളിംഗ്.

പാലക്കാട് നിയമസഭ മണ്ഡലത്തിൽ ആദ്യ രണ്ടു മണിക്കൂറിൽ 12 % ലധികം പോളിംഗ്.

പാലക്കാട്: പാലക്കാട്‌ നിയമസഭാ മണ്ഡലത്തിലേയ്ക്കുള്ള ഉപതെരഞ്ഞെടുപ്പിൽ, മണ്ഡലത്തിലെ 184 ബൂത്തുകളിലും പോളിങ് ആരംഭിച്ചു. വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്.
       രാവിലെ തന്നെ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര കാണാനാവുന്നുണ്ട്. പാലക്കാട് നഗരസഭ, പിരായിരി, കണ്ണാടി, മാത്തൂർ പഞ്ചായത്തുകൾ ഉൾപ്പെടുന്ന നിയമസഭാ മണ്ഡലത്തിൽ 1,94,706 വോട്ടർമാരാണ് ഇന്ന് വിധി എഴുതുന്നത്. ഇതിൽ 1,00,290 പേർ സ്ത്രീ വോട്ടർമാരാണ്. മോക്ക് പോളിങ് അതിരാവിലെ എല്ലാ ബൂത്തുകളിലും പൂർത്തിയായി. ചില ബൂത്തുകളിൽ വോട്ടിംഗ് മെഷീനുകൾ ഉണ്ടായ തകരാറുകൾ പരിഹരിച്ചു.
     ആദ്യ രണ്ടു മണിക്കൂറിൽ 12 % ലധികം പോളിംഗാണ് രേഖപ്പെടുത്തിയത്. ഇതിൽ പാലക്കാട് മുൻസിപ്പാലിറ്റിയിൽ 13% പിന്നിട്ടപ്പോൾ, പിരായിരി, കണ്ണാടി, മാത്തൂർ പഞ്ചായത്തുകളിലും 11% പോളിംഗ് പിന്നിട്ടിട്ടുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement