Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പാചക വിദഗ്ധൻ വെളപ്പായ കണ്ണൻ സ്വാമി അന്തരിച്ചു.

പാചക വിദഗ്ധൻ വെളപ്പായ കണ്ണൻ സ്വാമി അന്തരിച്ചു.

തൃശൂർ: പാചക വിദഗ്ധൻ വെളപ്പായ കണ്ണൻ സ്വാമി (കെ.എച്ച്‌. കൃഷ്‌ണൻ--52) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിൽ ആയിരുന്നു. സംസ്കാരം ബുധനാഴ്ച രാവിലെ 9ന് തൃശൂർ എംജി റോഡിലെ ബ്രാഹ്മണസഭ ശ്മശാനത്തില്‍ നടക്കും.
       1992 മുതല്‍ പാചകമേഖലയില്‍ സജീവമായിരുന്നു. അത്യാധുനിക സൗകര്യങ്ങളും സാങ്കേതിക വിദ്യകളും ഉള്‍ക്കൊണ്ടുകൊണ്ട് കാറ്ററിംഗ് മേഖലയില്‍ പുതിയ സാധ്യതകളും കണ്ണന്‍ സ്വാമി കണ്ടെത്തി. 1994ല്‍ കൃഷ്ണ കാറ്ററിംഗ് എന്ന പേരില്‍ ഒരു ചെറുകിട യൂണിറ്റ് സ്ഥാപിച്ചു. ശുചിത്വവും ഗുണനിലവാരവും കണക്കിലെടുത്ത് 2016ലെ ഇന്റര്‍നാഷണല്‍ ക്വാളിറ്റി മാനേജ്‌മെന്റ് പുരസ്‌കാരം കൃഷ്ണ കാറ്ററിംഗിന് ലഭിച്ചിട്ടുണ്ട്. കലോത്സവങ്ങളിലും കണ്ണന്‍ സ്വാമി ഭക്ഷണം ഒരുക്കിയിട്ടുണ്ട്. 2006, 2008, 2009 വര്‍ഷങ്ങളില്‍ സിബിഎസ്‌ഇ കലോത്സവത്തിന് ഭക്ഷണമൊരുക്കിയത് കണ്ണൻ സ്വാമിയാണ്. ക്ഷേത്ര ആഘോഷങ്ങള്‍ക്കും പ്രശസ്തമായ ഒല്ലൂര്‍പ്പള്ളി തിരുനാളിനും ആയിരങ്ങള്‍ക്ക് വിഭവങ്ങളൊരുക്കി. ഭാര്യ: മീനാക്ഷി. മക്കള്‍: രാഹുല്‍, രമ്യ (ബംഗ്ലൂരു). മരുമകൻ: സൂരജ്.

Post a Comment

0 Comments

Ad Code

Responsive Advertisement