Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ശബരിമലയിൽ ദിവസവും 18 മണിക്കൂര്‍ ദര്‍ശനം; സ്പോട്ട് ബുക്കിങ്ങിനു ആധാര്‍ നിര്‍ബന്ധം.

ശബരിമലയിൽ ദിവസവും 18 മണിക്കൂര്‍ ദര്‍ശനം; സ്പോട്ട് ബുക്കിങ്ങിനു ആധാര്‍ നിര്‍ബന്ധം.


പത്തനംതിട്ട: മണ്ഡലകാലത്ത് ശബരിമലയിൽ ദിവസവും 18 മണിക്കൂർ ദർശനം അനുവദിക്കും. എല്ലാവർക്കും ആധാർ നിർബന്ധമാക്കിയുള്ള സ്പോട്ട് ബുക്കിങ് ഉണ്ടാകുമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്. പ്രശാന്ത് അറിയിച്ചു. എഴുപതിനായിരം പേർക്ക് വെർച്വൽ ക്യൂ വഴിയും 10,000 പേർക്ക് സ്പോട്ട് ബുക്കിങ് വഴിയുമാണ് പ്രവേശനം. മുൻ വർഷങ്ങളിൽ സംഘമായി എത്തുന്നവരിൽ ഒരാളുടെ മാത്രം ആധാർ മതിയായിരുന്നു എങ്കിൽ ഇത്തവണ വരുന്നവരുടെയെല്ലാം ആധാർ നമ്പർ വേണം. മണ്ഡലകാലം തുടങ്ങുമ്പോൾ തന്നെ ദർശനസമയം പതിനെട്ടു മണിക്കൂറായി ക്രമീകരിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. പത്തനംതിട്ട പ്രസ് ക്ലബ്ബിന്റെ സുഖദർശനം പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രസിഡന്റ്.

Post a Comment

0 Comments

Ad Code

Responsive Advertisement