Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സംസ്ഥാനത്ത് യാത്ര ചെയ്യുമ്പോൾ ഡ്രൈവിങ് ലൈസന്‍സിന്റെ ഡിജിറ്റൽ പതിപ്പ് മതി.

സംസ്ഥാനത്ത് യാത്ര ചെയ്യുമ്പോൾ ഡ്രൈവിങ് ലൈസന്‍സിന്റെ ഡിജിറ്റൽ പതിപ്പ് മതി.

തിരു.: സംസ്ഥാനത്ത് യാത്ര ചെയ്യുമ്പോള്‍ ഇനി മുതൽ ഡ്രൈവിങ് ലൈസന്‍സിന്റെ പ്രിന്റ് കോപ്പി കയ്യിൽ കരുതേണ്ടതില്ല. പൊലീസ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തുന്ന പരിശോധനയില്‍ ലൈസന്‍സിന്റെ മൊബൈല്‍ ഡിജിറ്റല്‍ പതിപ്പ് കാണിച്ചാല്‍ മതിയാകും.
           ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. അപേക്ഷകര്‍ക്ക് എന്‍ഐസി സാരഥിയില്‍ കയറി എവിടെനിന്നു വേണമെങ്കിലും ഡിജിറ്റല്‍ ഡ്രൈവിങ് ലൈസന്‍സിന്റെ പ്രിന്റ് എടുക്കാം. ഡിജിലോക്കറില്‍ സൂക്ഷിച്ച ഡിജിറ്റല്‍ ഡ്രൈവിങ് ലൈസന്‍സ് കോപ്പിയായാലും മതിയാകും. ഡിജിറ്റല്‍ ഡ്രൈവിങ് ലൈസന്‍സിനുള്ള ഫീസ് ഘടനയും ഉത്തരവിലുണ്ട്. പുതിയ ലേണേഴ്‌സ് ലൈസന്‍സിന് 150 രൂപയാണ് ഫീസ്, പുതിയ ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നതിന് 200 രൂപയും ഡ്രൈവിങ് ടെസ്റ്റിന് 300 രൂപയും ലേണേഴ്‌സ് പരീക്ഷാ ഫീസ് 50 രൂപയുമാണ്. നിലവില്‍ പിവിസി കാര്‍ഡിലാണ് ഡ്രൈവിങ് ലൈസന്‍സും റജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും നല്‍കുന്നത്. ഇത് ഡിജിറ്റല്‍ ആക്കണമെന്ന് ആവശ്യപ്പെട്ട് ഗതാഗത കമ്മീഷണര്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഡിജിറ്റലിലേക്കു മാറുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement