Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സ്വാമിമാർ തിരക്കുകൂട്ടേണ്ട: ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ക്ക് 24 മണിക്കൂര്‍ സാധുതയുണ്ടെന്ന് കെഎസ്ആആർടിസി.

സ്വാമിമാർ തിരക്കുകൂട്ടേണ്ട:  ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ക്ക് 24 മണിക്കൂര്‍ സാധുതയുണ്ടെന്ന് കെഎസ്ആആർടിസി.


ശബരിമല: തിരക്കില്‍ വൈകിയെത്തുമെന്നതില്‍ സ്വാമിമാര്‍ക്ക് ആശങ്ക വേണ്ട. പമ്പയില്‍ നിന്നുള്ള ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ക്ക് 24 മണിക്കൂര്‍ സാധുതയുണ്ടെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. പമ്പയില്‍ നിന്നും വിവിധ സ്ഥലങ്ങളിലേയ്ക്ക് ഓണ്‍ലൈന്‍ മുഖേന ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് 24 മണിക്കൂര്‍ വരെ ബുക്ക് ചെയ്ത അതേ റൂട്ടില്‍ സാധുത ഉണ്ടായിരിക്കും.

         ശബരിമലയിലെ തിരക്ക് കാരണം തീര്‍ത്ഥാടകര്‍ ദര്‍ശനം കഴിഞ്ഞ് പമ്പയില്‍ എത്തുമ്പോള്‍, നിശ്ചയിക്കപ്പെട്ട പിക്കപ്പ് സമയം അധികരിക്കുന്ന സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് സമാന ശ്രേണിയിലുള്ള മറ്റൊരു ബസ്സില്‍ സീറ്റ് ക്രമീകരിച്ച് നല്‍കും. ഇത്തരത്തില്‍ ക്രമീകരിച്ച് നല്‍കുമ്പോള്‍ ഗ്രൂപ്പായി ബുക്ക് ചെയ്ത യാത്രക്കാരില്‍ ഒരുമിച്ച് ബോര്‍ഡ് ചെയ്യാത്തവരുടെ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധനയ്ക്ക് നല്‍കേണ്ടതും നേരത്തെ യാത്ര ചെയ്തവര്‍ അല്ല എന്ന് ഉറപ്പുവരുത്തുന്നതുമാണെന്ന് കെ.എസ്.ആര്‍.ടി.സി ഓഫിഷ്യല്‍ പേജിലൂടെ അറിയിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement