Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീപിടുത്തം.

മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീപിടുത്തം.

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ തീപിടുത്തം. അത്യാഹിത വിഭാഗത്തിലെ മൂന്നാം നിലയിലെ മാലിന്യങ്ങൾക്കാണ് തീ പിടിച്ചത്. സംഭവം കണ്ട ഉടനെ തന്നെ ജീവനക്കാരും പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് തീ കെടുത്തിയതോടെ മറ്റ് അത്യാഹിതങ്ങൾ ഒഴിവായി.
       സിഎൻ - 4 ഭാഗത്തെ ഓർത്തോ രോഗികളെ കിടത്തുന്ന ഭാഗത്താണ് തീപിടുത്തം ഉണ്ടായത്. ഇവിടുത്തെ ശുചിമുറിക്ക് സമീപം കൂട്ടിയിട്ടിരുന്ന മാലിന്യത്തിനാണ് തീ പിടിച്ചത്. അഗ്നിരക്ഷാസേനാ സംഘം കോട്ടയത്തു നിന്നും എത്തിയപ്പോഴേയ്ക്കും തീ നിയന്ത്രണ വിധേയമാക്കി. ഈ ഭാഗത്തു നിന്നും വാർഡിലേയ്ക്ക് അൽപം ദൂരമുള്ളതിനാൽ തീപിടുത്തം വാർഡിന്റെ പ്രവർത്തനങ്ങളെ ബാധിച്ചില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement