Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ശ്രേഷ്ഠ ബാവയുടെ കബറടക്കം നാളെ മൂന്നു മണിയ്ക്ക്.

ശ്രേഷ്ഠ ബാവയുടെ കബറടക്കം നാളെ മൂന്നു മണിയ്ക്ക്.


കൊച്ചി: യാക്കോബായ സുറിയാനി സഭയുടെ പ്രാദേശിക തലവൻ ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ ഭൗതിക ശരീരം കൊച്ചിയിലെ ആശുപത്രിയിൽ നിന്ന് ഇന്നലെ രാത്രി ആലുവ, പെരുമ്പാവൂർ വഴി കോതമംഗലം ചെറിയപള്ളിയിൽ എത്തിച്ചു. തുടർന്ന് അവിടെ പൊതുദർശനത്തിന് വച്ചു. ഇന്ന് രാവിലെ എട്ടു മണിക്ക് വിശുദ്ധ കുർബ്ബാന, കോതമംഗലം ചെറിയപള്ളിയിൽ നടക്കും. 9.30ന് സഭയുടെ എപ്പിസ്കോപ്പൽ സുന്നഹദോസിന്റെയും വർക്കിംഗ് കമ്മിറ്റിയുടെയും സംയുക്ത യോഗം. തുടർന്ന് 10.30ന് കബറടക്ക ശുശ്രൂഷയുടെ പ്രാരംഭക്രമങ്ങൾ ആരംഭിക്കും. ഉച്ചനമസ്‌കാരം കഴിഞ്ഞ് ഒരുമണിക്ക് കോതമംഗലം ചെറിയ പള്ളിയിൽ നിന്ന് വലിയ പള്ളിയിൽ എത്തിച്ചേരും. തുടർന്ന് രണ്ടു മണിക്ക് കോതമംഗലം വലിയപള്ളിയിൽ നിന്ന് മൂവാറ്റുപുഴ വഴി നാലു മണിക്ക് പുത്തൻകുരിശ് പാത്രിയർക്കാ സെൻ്ററിൽ ഭൗതികശരീരം എത്തിച്ചേരും. തുടർന് അവിടെയും പൊതുദർശനം ഉണ്ടായിരിക്കും.
        നവംബർ 2-ാം തീയതി ശനിയാഴ്‌ച രാവിലെ 8 മണിക്ക് പാത്രിയർക്കാ സെൻ്റർ കത്തീഡ്രലിൽ വിശുദ്ധ കുർബ്ബാന ഉണ്ടായിരിക്കും. 3 മണിക്ക് കബറടക്ക ശുശ്രൂഷയുടെ സമാപന ക്രമങ്ങൾ ആരംഭിക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement