Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

തീർത്ഥാടക സേവനകേന്ദ്രം പ്രവർത്തനമാരംഭിച്ചു.

തീർത്ഥാടക സേവനകേന്ദ്രം പ്രവർത്തനമാരംഭിച്ചു.

എരുമേലി: ശബരിമല  തീർത്ഥാടനത്തോടനുബന്ധിച്ച് കോട്ടയം ജില്ല ലീഗൽ സർവീസസ് അതോറിറ്റിയുടെ നേതൃത്വത്തിൽ എരുമേലി വലിയമ്പലത്തിന് എതിർവശത്തായി ആരംഭിച്ച സേവന കേന്ദ്രത്തിന്റെ ഉദ്ഘാടനം കോട്ടയം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ ചെയർമാനും കോട്ടയം സബ് ജഡ്ജുമായ പ്രവീൺ കുമാർ ജി. നിർവഹിച്ചു. കോട്ടയം ജില്ലാ കോടതി മാനേജർ ഹരി നമ്പൂതിരി, കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി അനിൽകുമാർ, എരുമേലി ഗ്രാമപഞ്ചായത്തംഗം നാസർ പനച്ചിയിൽ, ദേവസ്വം ബോർഡ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഗോപകുമാർ, കാഞ്ഞിരപ്പള്ളി താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റി സെക്രട്ടറി സജു സെബാസ്റ്റ്യൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. കാഞ്ഞിരപ്പള്ളി, കോട്ടയം, ചങ്ങനാശ്ശേരി ലീഗൽ സർവീസ് കമ്മറ്റികളിലെ പാരൽ  വോളണ്ടിയർമാർ പരിപാടികളിൽ പങ്കാളികളായി.


Post a Comment

0 Comments

Ad Code

Responsive Advertisement