Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ആർപ്പൂക്കര ജലോത്സവം; കാമിച്ചേരിയും പടയാളിയും വിജയികൾ.

ആർപ്പൂക്കര ജലോത്സവം; കാമിച്ചേരിയും പടയാളിയും വിജയികൾ.


കോട്ടയം: ആർപ്പൂക്കര ചുണ്ടൻവള്ള സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രഥമ വള്ളംകളിയിൽ കാമിച്ചേരിയും പടയാളിയും വിജയികൾ. ഏഴര പൂട്ട് വിഭാഗത്തിൽ ജിമ്മി മഞ്ചാടിക്കരി ക്യാപ്റ്റനായ കാമിച്ചേരി വള്ളം ഒന്നാമതെത്തി, ആർപ്പൂക്കര ചുണ്ടൻ വള്ളസമിതി സ്പോൺസർ ചെയ്ത എവർറോളിംഗ് ട്രോഫിയും 15,000/- രൂപയും നേടി. ബിനി ജോസഫ് കരിപ്പൂത്തട്ട് ക്യാപ്റ്റനായ പുത്തൻപറമ്പിൽ രണ്ടാമതെത്തി. 11 ആൾ വിഭാഗത്തിൽ രാജു ചാലാശേരി ക്യാപ്റ്റനായ തൊള്ളായിരം ബോയ്സിൻ്റെ പടയാളി ഒന്നാമതെത്തി, സി.കെ. മണിയച്ചൻ സ്മാരക എവർറോളിംഗ് ട്രോഫിയും 11,000/- രൂപയും കരസ്ഥമാക്കി. സലി പുതിയിട്ടിൽ ക്യാപ്റ്റനായ കാശി വള്ളമാണ് രണ്ടാമതെത്തിയത്. എഴാൾ തടി വിഭാഗത്തിൽ റാഫേൽ പച്ചയും ശിവയും ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. എഴാൾ ഫൈബർ വിഭാഗത്തിൽ സ്കൈലാൻഡ്സ് ഒന്നും തമ്പുരാൻ രണ്ടും സ്ഥാനങ്ങൾ നേടി. അഞ്ചാൾ തടി വിഭാഗത്തിൽ ധ്യാൻ, ജെറ്റ് എന്നീ വള്ളങ്ങളും അഞ്ചാൾ ഫൈബർ വിഭാഗത്തിൽ ദാവീദ്, സ്കൈലാൻഡ്സ് വള്ളങ്ങളും നാലാൾ ഫൈബർ വിഭാഗത്തിൽ വായുപുത്രൻ, ദാവീദ് വള്ളങ്ങളും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. 
       നേരത്തേ നടന്ന സാംസ്ക്കാരിക സമ്മേളനം, രജിസ്ട്രേഷൻ, തുറമുഖ, ദേവസ്വം മന്ത്രി വി.എൻ. വാസവൻ ഉത്ഘാടനം ചെയ്തു. വള്ളംകളിയുടെ ഫ്ലാഗ് ഓഫ് കർമ്മവും അദ്ദേഹം നിർവ്വഹിച്ചു. ആഘോഷക്കമ്മറ്റി ചെയർമാൻ എം.ബി. ജയപ്പൻ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആര്യാ രാജൻ, ആർപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ദീപാ ജോസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. മത്സരശേഷം, ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ടി. ശ്രീജിത് വിജയികൾക്ക് സമ്മാനങ്ങൾ നൽകി.


Post a Comment

0 Comments

Ad Code

Responsive Advertisement