Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വിദ്യാർത്ഥി സ്കൂളിലെ കിണറ്റിൽ വീണു; സ്‌കൂള്‍ ജീവനക്കാരന്‍ കിണറ്റില്‍ ഇറങ്ങി കുട്ടിയെ രക്ഷപ്പെടുത്തി.

വിദ്യാർത്ഥി സ്കൂളിലെ കിണറ്റിൽ വീണു; സ്‌കൂള്‍ ജീവനക്കാരന്‍ കിണറ്റില്‍ ഇറങ്ങി കുട്ടിയെ രക്ഷപ്പെടുത്തി.

കൊല്ലം: സ്കൂളിലെ കിണറ്റിൽ വീണ് വിദ്യാർത്ഥിക്ക് പരിക്ക്. കൊല്ലം കുന്നത്തൂർ തുരുത്തിക്കര എംടി യുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി ഫെബിനാണ് പരിക്കേറ്റത്. സ്‌കൂള്‍ ജീവനക്കാരന്‍ കിണറ്റില്‍ ഇറങ്ങി കുട്ടിയെ രക്ഷപ്പെടുത്തി. അഗ്‌നിരക്ഷാ സേനയും സ്ഥലത്ത് എത്തിയിരുന്നു.
ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. എന്നാല്‍, കുട്ടി എങ്ങനെയാണ് അപകടത്തില്‍ പെട്ടതെന്ന് വ്യക്തമല്ല. കുട്ടിയുടെ തലയ്ക്കും നടുവിനും പരിക്കേറ്റിട്ടുണ്ട്. ആദ്യം ശാസ്താകോട്ട ആശുപത്രിയിൽ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി കൊല്ലത്തെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

0 Comments

Ad Code

Responsive Advertisement