Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഭാര്യയുടെ മുഖത്ത് ചൂടുചായ ഒഴിച്ച ഭർത്താവ് അറസ്റ്റില്‍.

ഭാര്യയുടെ മുഖത്ത് ചൂടുചായ ഒഴിച്ച ഭർത്താവ് അറസ്റ്റില്‍. 


ഇടുക്കി: ഭാര്യയുടെ മുഖത്ത് ചൂടുചായ ഒഴിച്ച്‌ പൊള്ളിച്ച കേസില്‍ ഭർത്താവ് അറസ്റ്റില്‍. കഞ്ഞിക്കുഴി ചേലച്ചുവട് - ഏഴുകമ്പി ഭാഗത്ത് താമസിക്കുന്ന പന്നാരക്കുന്നേല്‍ ഗിരീഷ് തങ്കപ്പൻ (45) ആണ് അറസ്റ്റിറിലായത്.
         തിങ്കളാഴ്ച രാവിലെ ഏഴിനാണ് ആക്രമണം ഉണ്ടായത്. കുടിക്കാൻ കൊടുത്ത തിളച്ച ചായ, ഗിരീഷ് ഭാര്യയുടെ മുഖത്തേയ്ക്ക് ഒഴിയ്ക്കുകയായിരുന്നു. മുഖത്തും വലതുകണ്ണിനും സാരമായി പൊള്ളലേറ്റ ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മദ്യത്തിന് അടിമയായ ഗിരീഷ്, ഭാര്യയുമായി കലഹിക്കുന്നത് പതിവാണെന്ന് പോലീസ് പറഞ്ഞു. ഇവർക്ക് രണ്ട് മക്കളുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Post a Comment

0 Comments

Ad Code

Responsive Advertisement