Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നിയന്ത്രണം നഷ്ടമായ ടിപ്പർ ലോറി, ഓട്ടോറിക്ഷയിലും കാറിലും ഇടിച്ച് മറിഞ്ഞ് അപകടം.

നിയന്ത്രണം നഷ്ടമായ ടിപ്പർ ലോറി,  ഓട്ടോറിക്ഷയിലും കാറിലും ഇടിച്ച് മറിഞ്ഞ് അപകടം.


കോട്ടയം: ടിബി റോഡിൽ നിയന്ത്രണം നഷ്ടമായ ടിപ്പർ ലോറി,  ഓട്ടോറിക്ഷയിലും കാറിലും ഇടിച്ച് മറിഞ്ഞ് അപകടം. ടിപ്പർ മറിഞ്ഞ് ഇടിച്ചു നിന്നത് കെഎസ്ഇബിയുടെ ട്രാൻസ്ഫോമറിലാണ്. വൻദുരന്തമാണ് ഒഴിവായത്. ഇതോടെ ടിബി റോഡിൽ വൻഗതാഗതക്കുരുക്ക് ഉണ്ടായി.
       രാവിലെ പത്തരയോടെ കൂടിയാണ് സംഭവം. കോട്ടയം കെഎസ്ആർടിസി സ്റ്റാൻഡ് റോഡ് ഇറങ്ങി വരുകയായിരുന്ന ടിപ്പർ നിയന്ത്രണം നഷ്ടമായി മുന്നിലൂടെ പോയ ഓട്ടോറിക്ഷയിലും കാറിലും ഇടിച്ച് കെഎസ്ഇബിയുടെ ട്രാൻസ്ഫോമറിലേക്ക് ഇടിച്ച് കയറുകയായിരുന്നു. 
        അപകടത്തിൽ രണ്ടു പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

0 Comments

Ad Code

Responsive Advertisement