Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ചകിരി ഗോഡൗണിൽ പടക്കം വീണ് തീ പിടിച്ച് മൂന്നു ലക്ഷം രൂപയുടെ നഷ്ടം.

ചകിരി ഗോഡൗണിൽ പടക്കം വീണ് തീ പിടിച്ച് മൂന്നു ലക്ഷം രൂപയുടെ നഷ്ടം.


ആലപ്പുഴ: ദീപാവലി ആഘോഷത്തിന്റെ ഭാഗമായി കത്തിച്ച പടക്കം, ചകിരി സൂക്ഷിച്ചിരുന്ന ഗോഡൗണിൽ വീണ് 3 ലക്ഷം രൂപയുടെ നഷ്ടം. മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് 14-ാം വാര്‍ഡില്‍ വേണുവിന്റെ കയര്‍ ഗോഡൗണിനാണ് തീപിടിച്ചത്. മൂന്ന് ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി വേണു പറഞ്ഞു. ഇന്നലെ വൈകിട്ട് 7.30ഓടെ ആയിരുന്നു സംഭവം. ആലപ്പുഴയില്‍ നിന്നും ചേര്‍ത്തലയില്‍ നിന്നും രണ്ട് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. 
         അയല്‍വീട്ടില്‍ താമസിക്കുന്ന യുവാക്കളുടെ നേതൃത്വത്തിലാണ് ദീപാവലി ആഘോഷം നടന്നത്. ഗോഡൗണിന് സമീപമുള്ള വീട്ടില്‍ വേണുവും കുടുംബവും ഉണ്ടായിരുന്നെങ്കിലും തീ ആളിപ്പടര്‍ന്നതിന് ശേഷമാണ് കണ്ടത്. അപ്പോഴേയ്ക്കും തീ നിയന്ത്രണാതീതമായി പടര്‍ന്നിരുന്നു. നാട്ടുകാരും ഫയര്‍ ഫോഴ്‌സിനോടൊപ്പം രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. മണ്ണഞ്ചേരി പൊലീസും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement