Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ദീപാവലി ആഘോഷത്തിനിടെ അമിട്ട് പൊട്ടിത്തെറിച്ച്‌ തകർന്ന യുവാവിന്റെ കൈപ്പത്തി മുറിച്ചു മാറ്റി.

ദീപാവലി ആഘോഷത്തിനിടെ അമിട്ട് പൊട്ടിത്തെറിച്ച്‌ തകർന്ന യുവാവിന്റെ കൈപ്പത്തി മുറിച്ചു മാറ്റി.

തിരു.: വിഴിഞ്ഞത്ത് ദീപാവലി ആഘോഷത്തിനിടെ അമിട്ട് പൊട്ടിത്തെറിച്ച്‌ യുവാവിന്റെ കൈപ്പത്തി തകർന്നു. മാംസഭാഗങ്ങള്‍ വേര്‍പെട്ടതിനെ തുടര്‍ന്ന് യുവാവിന്റെ കൈപ്പത്തി ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു.
           കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. മുല്ലൂര്‍ തലയ്ക്കോട് സ്വദേശി നയന്‍ പ്രഭാതിന്റെ (20) വലതു കൈപ്പത്തിയാണ് അമിട്ട് പൊട്ടി തകര്‍ന്നത്. നയനും സുഹൃത്തുക്കളും വീട്ടുമുറ്റത്ത് പടക്കങ്ങള്‍ പൊട്ടിച്ച്‌ ദീപാവലി ആഘോഷിക്കുകയായിരുന്നു. ഇതിനിടെ ഒരു അമിട്ട് കത്തിച്ച്‌ റോഡിലേയ്ക്ക് എറിഞ്ഞെങ്കിലും പൊട്ടിയിരുന്നില്ല. ഇതിന് ശേഷം നയനും സുഹൃത്തുക്കളും ചേര്‍ന്ന് മറ്റ് പടക്കങ്ങള്‍ പൊട്ടിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇതിനിടെ റോഡിലൂടെ ലോറി വരുന്നത് നയന്റെ ശ്രദ്ധയില്‍പ്പെട്ടു. റോഡില്‍ കിടന്ന അമിട്ട് എടുത്തു മാറ്റാന്‍ ശ്രമിക്കുന്നതിനിടെ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഉടന്‍ തന്നെ സുഹൃത്തുക്കളും ബന്ധുക്കളും ചേര്‍ന്ന് നയനെ നെയ്യാറ്റിന്‍കരയിലെ ആശുപത്രിയില്‍ എത്തിച്ചു. കൈപ്പത്തിയില്‍ നിന്ന് വേര്‍പെട്ട ഭാഗങ്ങള്‍ തുന്നിച്ചേര്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. ഇതോടെ ബന്ധുക്കളുടെ സമ്മതത്തോടെ യുവാവിന്റെ കൈപ്പത്തി മുറിച്ചു നീക്കുകയായിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement