Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വിജയമുറപ്പിച്ച് പ്രിയങ്ക, രാഹുൽ, പ്രദീപ്.

വിജയമുറപ്പിച്ച് പ്രിയങ്ക, രാഹുൽ, പ്രദീപ്.

വയനാട് / പാലക്കാട്: ജനങ്ങൾക്ക് യാതൊരു ഗുണവുമില്ലാത്ത, കെട്ടിയേൽപ്പിക്കപ്പെട്ട, ഉപതെരെഞ്ഞെടുപ്പ് നടന്ന മൂന്നിടങ്ങളിൽ രണ്ടിടത്ത് യുഡിഎഫും ഒരിടത്ത് എൽഡിഎഫും വിജയമുറപ്പിച്ചു.
     ഏതാണ്ട് പത്ത് റൗണ്ടുകൾ വോട്ടെണ്ണിക്കഴിഞ്ഞപ്പോൾ, വയനാട് ലോക്സഭാ മണ്ഡഡലത്തിൽ മൂന്നു ലക്ഷത്തിലധികം വോട്ടിൻ്റെ ലീഡ് പ്രിയങ്ക വാദ്രയ്ക്ക് ലഭിച്ചു കഴിഞ്ഞു. നിയമസഭാ മണ്ഡലങ്ങളായ പാലക്കാട് രാഹുൽ മാങ്കൂട്ടത്തിനും ചേലക്കരയിൽ യു.ആർ. പ്രദീപിനും പതിനായിരം വീതം വോട്ടുകളുടെ ലീഡോടെ നില ഭദ്രമായി.
     പാലക്കാട് ശക്തമായ ത്രികോണ മത്സരം പ്രതീക്ഷിച്ചിരുന്നെങ്കിലും തങ്ങളുടെ കോട്ടയായ പാലക്കാട് മുൻസിപ്പാലിറ്റിയിൽ എൻഡിഎയ്ക്ക് കാലിടറി. പ്രതീക്ഷിച്ചതു പോലെ എൽഡിഎഫ് സ്ഥാനാർത്ഥി മണ്ഡലത്തിൽ ഒന്നാകെ തീരെ പിന്നിലായി. പാലക്കാട് മുൻസിപ്പാലിറ്റിയിൽ മാത്രം യുഡിഎഫിന് നാലായിരത്തോളം വോട്ടിൻ്റെ ലീഡ് നേടാനായി. 
     അതേസമയം, ചേലക്കര മുൻ തെരെഞ്ഞെടുപ്പുകളിലേതുപോലെ ചുവന്നു തന്നെയിരുന്നു. വയനാട് മണ്ഡലത്തിലും മുസ്ലീം ലീഗിൻ്റെ ശക്തിയിൽ മണ്ഡലത്തിൽ പോയിട്ട് കേരളത്തിൽ പോലുമില്ലാത്ത ഒരു ഉത്തരേന്ത്യൻ പ്രാതിനിധ്യം കൂടി ഉറപ്പായി.


Post a Comment

0 Comments

Ad Code

Responsive Advertisement