Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സിബിഎൽ നാലാം സീസൺ: കാരിച്ചാലിന് ആദ്യ വിജയം.

സിബിഎൽ നാലാം സീസൺ: കാരിച്ചാലിന് ആദ്യ വിജയം.


ആലപ്പുഴ: കൈനകരിയിൽ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് ജലമേളയുടെ നാലാം സീസണിലെ രണ്ടാം മത്സരത്തിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാൽ ചുണ്ടൻ ജേതാവായി. കൈനകരി വില്ലേജ് ബോട്ട് ക്ലബ്ബിൻ്റെ വീയപുരം ചുണ്ടന് രണ്ടാം സ്ഥാനവും കൈനകരി യുണൈറ്റഡ് ബോട്ട് ക്ലബ്ബ് തുഴഞ്ഞ തലവടി ചുണ്ടന് മൂന്നാം സ്ഥാനവും ലഭിച്ചു.
      നേരത്തേ നടന്ന ഒന്നാം ഹീറ്റ്സ് മത്സരത്തിൽ തലവടിയും രണ്ടാം ഹീറ്റ്സിൽ മേൽപ്പാടവും മൂന്നാം ഹീറ്റ്സിൽ കാരിച്ചാലും ഒന്നാമതെത്തിയെങ്കിലും സമയത്തിൻ്റെ അടിസ്ഥാനത്തിൽ കാരിച്ചാൽ, വീയപുരം, തലവടി ചുണ്ടൻ വള്ളങ്ങൾ യഥാക്രമം ഒന്നു മുതൽ മൂന്ന് വരെ സ്ഥാനങ്ങൾ നേടി ഫൈനൽ യോഗ്യത നേടി. 
       നിരണം ബോട്ട് ക്ലബിൻ്റെ നിരണം, കുമരകം ടൗൺ ബോട്ട് ക്ലബിൻ്റെ നടുഭാഗം, കുമരകം ബോട്ട് ക്ലബിൻ്റെ മേൽപ്പാടം ചുണ്ടൻ വള്ളങ്ങൾ നാല്, അഞ്ച്, ആറ് സ്ഥാനങ്ങൾ നേടി. ഏഴ്, എട്ട്, ഒമ്പത് സ്ഥാനങ്ങൾ യഥാക്രമം ആലപ്പുഴ ടൗൺ ബോട്ട് ക്ലബിൻ്റെ പായിപ്പാട്, പുന്നമട ബോട്ട് ക്ലബിൻ്റെ ചമ്പക്കുളം, ചങ്ങനാശേരി ബോട്ട് ക്ലബിൻ്റെ ആയാപറമ്പ് വലിയ ദിവാൻജി എന്നീ വള്ളങ്ങൾക്കാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement