Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ശബരിമല തീർത്ഥാടനം: ജില്ലയിലെ വെജിറ്റേറിയൻ ഭക്ഷണത്തിന്റെ വില നിശ്ചയിച്ചു.

ശബരിമല തീർത്ഥാടനം: ജില്ലയിലെ വെജിറ്റേറിയൻ ഭക്ഷണത്തിന്റെ വില നിശ്ചയിച്ചു.


കോട്ടയം: ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ടു മണ്ഡല, മകരളവിളക്ക് കാലത്തേയ്ക്കു മാത്രമായി തീർത്ഥാടകർക്കായി കോട്ടയം ജില്ലയിലെ ഹോട്ടലുകളിലെ വെജിറ്റേറിയൻ ഭക്ഷണസാധനങ്ങളുടെ വില നിശ്ചയിച്ച് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി. ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ ജില്ലയിലെ ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ഭാരവാഹികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായും നടത്തിയ ചർച്ചയെത്തുടർന്നാണ് ജില്ലയിലെ പ്രധാന ഇടത്താവളമായ എരുമേലിയിലേയും മറ്റ് ഇടത്താവളങ്ങളായ വൈക്കം, കടപ്പാട്ടൂർ, കോട്ടയം തിരുനക്കര, ഏറ്റുമാനൂർ എന്നിവിടങ്ങളിലേയും കോട്ടയം റെയിൽവേ സ്‌റ്റേഷൻ കാന്റീൻ, റെയിൽവേ സ്റ്റേഷൻ/കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരം എന്നിവിടിങ്ങളിലെ ഹോട്ടലുകളിലെയും വെജിറ്റേറിയൻ ഭക്ഷണ പദാർത്ഥങ്ങളുടെ വില നിശ്ചയിച്ചത്.

ഇനം, വില (ജിഎസ്ടി ഉൾപ്പെടെ) എന്നീ ക്രമത്തിൽ.

1 കുത്തരി ഊണ് - 72 രൂപ
2 ആന്ധ്രാ ഊണ് (പൊന്നിയരി) -72 രൂപ
3 കഞ്ഞി (അച്ചാറും പയറും ഉൾപ്പെടെ) -35 രൂപ
4 ചായ (150 മില്ലി) -12 രൂപ
5 മധുരമില്ലാത്ത ചായ (150 മില്ലി) -11 രൂപ
6  കാപ്പി (150 മില്ലി) -12 രൂപ
7 മധുരമില്ലാത്ത കാപ്പി (150 മില്ലി) -11 രൂപ
8 ബ്രൂ കോഫി/നെസ് കോഫി (150 മില്ലി) -16 രൂപ
9 കട്ടൻ കാപ്പി (150 മില്ലി) -10 രൂപ
10 മധുരമില്ലാത്ത കട്ടൻകാപ്പി (150 മില്ലി) -08 രൂപ
11 കട്ടൻചായ (150 മില്ലി) -09 രൂപ
12  മധുരമില്ലാത്ത കട്ടൻചായ (150 മില്ലി) -09 രൂപ
13  ഇടിയപ്പം (1 എണ്ണം) 50 ഗ്രാം -11 രൂപ
14 ദോശ (1 എണ്ണം) 50 ഗ്രാം -11 രൂപ
15 ഇഡ്ഡലി (1 എണ്ണം) 50 ഗ്രാം -11 രൂപ
16 പാലപ്പം (1 എണ്ണം) 50 ഗ്രാം -11 രൂപ
17 ചപ്പാത്തി (1 എണ്ണം) 50 ഗ്രാം -11 രൂപ
18 ചപ്പാത്തി (50 ഗ്രാം വീതം) (3 എണ്ണം) കുറുമ ഉൾപ്പെടെ -65 രൂപ
19 പൊറോട്ട 1 എണ്ണം -13 രൂപ
20 നെയ്‌റോസ്റ്റ് (175 ഗ്രാം) -48 രൂപ
21 പ്ലെയിൻ റോസ്റ്റ് -36 രൂപ
22 മസാലദോശ (175 ഗ്രാം) -52 രൂപ
23 പൂരിമസാല (50 ഗ്രാം വീതം) (2 എണ്ണം) -38 രൂപ
24 മിക്‌സഡ് വെജിറ്റബിൾ കറി-31 രൂപ
25 പരിപ്പുവട (60 ഗ്രാം) -10 രൂപ
26 ഉഴുന്നുവട (60 ഗ്രാം) -10 രൂപ
27 കടലക്കറി (100 ഗ്രാം) -32 രൂപ
28 ഗ്രീൻപീസ് കറി (100 ഗ്രാം) -32 രൂപ
29 കിഴങ്ങ് കറി (100 ഗ്രാം) -32 രൂപ
30 തൈര് (1 കപ്പ് -100 മില്ലി) -15 രൂപ
31 കപ്പ (250 ഗ്രാം ) -31 രൂപ
32 ബോണ്ട (50 ഗ്രാം) -10 രൂപ
33 ഉള്ളിവട (60 ഗ്രാം) -12 രൂപ
34 ഏത്തയ്ക്കാപ്പം (75 ഗ്രാം പകുതി) -12
35 തൈര് സാദം -48 രൂപ
36 ലെമൺ റൈസ് -45 രൂപ
37 മെഷീൻ ചായ -09 രൂപ
38 മെഷീൻ കാപ്പി -11 രൂ
39 മെഷീൻ മസാല ചായ -15 രൂപ
40 മെഷീൻ ലെമൻ ടീ -15 രൂപ
         ഹോട്ടലുകളിലും റെസ്‌റ്റോന്ററുകളിലും ഇടത്താവളങ്ങളിലും ഈ വിലവിവരപ്പട്ടിക പ്രദർശിപ്പിക്കേണ്ടതാണ്. തീർത്ഥാടകർക്കു പരാതി അറിയിക്കുന്നതിനായി പൊതുവിതരണ വകുപ്പ് ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷാ വകുപ്പ് എന്നീ വകുപ്പുകളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പേരും ഫോൺനമ്പറും വിലവിവരപ്പട്ടികയിൽ ചേർക്കേണ്ടതാണെന്നും തീരുമാനിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement