Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഡ്രൈവിംഗ് ടെസ്റ്റിനിടെ ബസിന് തീപിടിച്ചു.

ഡ്രൈവിംഗ് ടെസ്റ്റിനിടെ ബസിന് തീപിടിച്ചു. 


ആലപ്പുഴ: റിക്രിയേഷൻ ഗ്രൗണ്ടിൽ ഹെവി ഡ്രൈവിംഗ് ടെസ്റ്റ് നടക്കുന്നതിനിടെ ബസ്സിന് തീപിടിച്ചു. ഡ്രൈവിംഗ് സ്കൂളിൻ്റെ ബസ്സിനാണ് തീപിടിച്ചത്. 
        ഉച്ചയ്ക്ക് 12.10നായിരുന്നു സംഭവം. ടെസ്റ്റ് നടക്കുന്നതിനിടെ പൊട്ടിത്തെറി ശബ്ദം കേൾക്കുകയായിരുന്നു. ബസ്സിന്റെ എൻജിൻ ഭാഗത്തു നിന്ന് പുക ഉയരുന്നതു കണ്ട് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ടെസ്റ്റിൽ പങ്കെടുക്കുകയായിരുന്ന യുവാവിനോട് പുറത്തേയ്ക്കിറങ്ങാൻ ആവശ്യപ്പെട്ടു. യുവാവ് ബസ്സിൽ നിന്നിറങ്ങി മിനിറ്റുകൾക്കകം തീ ആളിപ്പടരുകയായിരുന്നു. ആലപ്പുഴയിൽ നിന്ന് ഫയർ ഫോഴ്സിന്റെ രണ്ട് യൂണിറ്റ് എത്തിയാണ് തീ അണച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Post a Comment

0 Comments

Ad Code

Responsive Advertisement