Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ചലച്ചിത്രഗ്രന്ഥം, നിരൂപണം: ഫിലിം ക്രിട്ടിക്‌സ് മണ്ണാറക്കയം ബേബി രചനാ വിഭാഗം അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു.

ചലച്ചിത്രഗ്രന്ഥം, നിരൂപണം: ഫിലിം ക്രിട്ടിക്‌സ് മണ്ണാറക്കയം ബേബി രചനാ വിഭാഗം അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു.


തിരു.: കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്‍ മണ്ണാറക്കയം ബേബി രചനാ അവാര്‍ഡിന് ചലച്ചിത്ര ഗ്രന്ഥങ്ങളും സിനിമാലേഖനങ്ങളും ക്ഷണിച്ചു. 2023ല്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങളും ലേഖനങ്ങളുമാണ് അവാര്‍ഡിന് പരിഗണിക്കുക. ശില്‍പവും പ്രശസ്തിപത്രവുമടങ്ങുന്ന അവാര്‍ഡിന് പൂരിപ്പിച്ച അപേക്ഷയോടൊപ്പം പുസ്തകങ്ങളുടെയും ലേഖനങ്ങളുടെയും നാലു കോപ്പി വീതം, തേക്കിന്‍കാട് ജോസഫ്, ദര്‍ശന കള്‍ച്ചറല്‍ സെന്റര്‍, ശാസ്ത്രി റോഡ്, കോട്ടയം 686001 എന്ന വിലാസത്തില്‍ നവംബര്‍ 15ന് അകം കിട്ടത്തക്കവിധം അയയ്ക്കണം. അപേക്ഷാഫീസില്ല. അപേക്ഷാ ഫോമും നിബന്ധനകളും keralafimcritics@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ നിന്ന് ഇ-മെയിലിലൂടെയും www.keralafilmcritics.com എന്ന വെബ്‌സൈറ്റില്‍ നിന്ന് നേരിട്ടു ഡൗണ്‍ലോഡ് ചെയ്തും ലഭ്യമാക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 98464 78093. 


Post a Comment

0 Comments

Ad Code

Responsive Advertisement