Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഫോൺ കോൾ ചാർജ് വർദ്ധന നിയന്ത്രിക്കണം: പി.സി. തോമസ്.

ഫോൺ കോൾ ചാർജ് വർദ്ധന നിയന്ത്രിക്കണം: പി.സി. തോമസ്. 


കൊച്ചി: ഫോൺ കോൾ ചാർജ് വർദ്ധന നിയന്ത്രിക്കണമെന്ന് മുൻ എംപി പി.സി. തോമസ്. നിത്യോപയോഗ സാധനങ്ങൾക്ക് വില കുതിച്ചുകയറി പൊതുജനം സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നതിനിടയിൽ മൊബൈൽ കമ്പനികളുടെ അമിതമായ ചാർജ് വർദ്ധന ജനങ്ങൾക്ക് ഇരുട്ടടിയാണ്. മൊബൈൽ കോൾ ചാർജ് ഇരട്ടിയായി വർദ്ധിപ്പിച്ചു കൊള്ളയടിക്കുകയാണ് കമ്പനികൾ. പണ്ട് ഇരുപതു രൂപയുണ്ടെങ്കിൽ സാധാരണ ജനത്തിന് ഫോൺ വിളിക്കാമായിരുന്നു. ഇപ്പോൾ ഫോൺ ഇല്ലാതെ മുന്നോട്ടു നീങ്ങാൻ ആർക്കും സാധിക്കാത്ത അവസ്ഥയാണ്. എന്നാൽ, ഫോൺ കമ്പനികൾ ആദ്യം 99ഉം പിന്നീട് 150 രൂപയും ഏതാണ്ട്  മൂന്ന് മാസങ്ങൾക്കു മുമ്പ് 200 രൂപയായും ഫോൺ വിളിക്കാനുള്ള ചാർജ് വർദ്ധിപ്പിച്ചിരിക്കുന്നു. ഡാറ്റ ചാർജ് ഉൾപ്പെടെ മറ്റ് ചാർജുകൾ വേറെയും. കേന്ദ്രസർക്കാർ അതിനൊക്കെ ഒത്താശ ചെയ്യുകയാണ്.
      പൊതുജനങ്ങളുടെ താൽപര്യം കണക്കിലെടുത്ത് കേന്ദ്രസർക്കാർ ഇതിനെതിരെ അടിയന്തരമായ നടപടി സ്വീകരിക്കണമെന്നും ഫോൺ കമ്പനികൾ ചാർജ് കുറയ്ക്കുക എന്ന നയത്തിലേക്ക് തിരുത്തണമെന്നും തോമസ് ആവശ്യപ്പെട്ടു.

Post a Comment

0 Comments

Ad Code

Responsive Advertisement