Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വള്ളം മറിഞ്ഞ് രണ്ട് യുവാക്കള്‍ മരിച്ചു.

വള്ളം മറിഞ്ഞ് രണ്ട് യുവാക്കള്‍ മരിച്ചു.
  

കൊല്ലം: പള്ളിക്കലാറില്‍ വള്ളം മറിഞ്ഞ് ഒഴുക്കില്‍പ്പെട്ട് രണ്ട് യുവാക്കള്‍ മരിച്ചു. കല്ലേലിഭാഗം സ്വദേശികളായ ശ്രീരാഗ് (24), അജിത്ത് (23) എന്നിവരാണ് മരിച്ചത്. വള്ളത്തില്‍ മീന്‍പിടിക്കാന്‍ പോയ നാലുപേരാണ് അപകടത്തില്‍പ്പെട്ടത്. ഒപ്പമുണ്ടായിരുന്ന രണ്ടു പേര്‍ നീന്തി രക്ഷപ്പെട്ടു. 
         ഒഴുക്കില്‍പ്പെട്ട ശ്രീരാഗിനെ രക്ഷിച്ചെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ വെച്ചാണ് ഇയാള്‍ മരണമടഞ്ഞത്. അഗ്നിശമന സേനയുടെ സ്‌കൂബാ ഡൈവിങ് ടീം സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയാണ് അജിത്തിന്റെ മൃതദേഹം കണ്ടെത്തി പുറത്തെടുത്തത്.
       മരിച്ച ശ്രീരാഗിന്റെ ഇരട്ട സഹോദരനായ ശ്രീരാജ്, അനന്തു എന്നിവരാണ് നീന്തിരക്ഷപ്പെട്ടത്. കനത്ത മഴയും കാറ്റുമാണ് വള്ളം മറിയാന്‍ കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

Post a Comment

0 Comments

Ad Code

Responsive Advertisement