Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കലോത്സവപ്പിഴവുകൾക്ക് മാധ്യമങ്ങളുടെ നെഞ്ചത്ത് കയറേണ്ടെന്ന് പ്രസ് ക്ലബ്.

കലോത്സവപ്പിഴവുകൾക്ക് മാധ്യമങ്ങളുടെ നെഞ്ചത്ത് കയറേണ്ടെന്ന് പ്രസ് ക്ലബ്.
                      
തിരു.: തിരുവനന്തപുരം ജില്ലാ സ്കൂൾ കലോത്സവത്തിലെ സംഘാടന പാളിച്ചകൾക്ക് കെ. ആൻസലൻ എംഎൽഎ മാധ്യമപ്രവർത്തകരുടെ നെഞ്ചത്ത് കയറുന്നതെന്തിനെന്ന് തിരുവനന്തപുരം പ്രസ് ക്ലബ് പ്രസ്താവനയിൽ ചോദിച്ചു. കൊടിമരത്തിൽ കുട്ടിയെ കയറ്റിയതു മുതൽ കലോത്സവത്തിലാകെ ഉണ്ടായ പാളിച്ചകൾ വസ്തുതാപരമായി റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകരെ അധിക്ഷേപിക്കാൻ എംഎൽഎ നടത്തിയ പരാമർശങ്ങൾ അദ്ദേഹത്തിൻ്റെ നിലവാരത്തകർച്ചയാണ് കാണിക്കുന്നത്. ഇതൊരു നിയമസഭാ സാമാജികന് ചേർന്നതല്ല. 
       കലോത്സവം നേരേ നടത്താൻ കഴിയാത്ത പിടിപ്പുകേട് മറച്ചു വയ്ക്കാൻ കൃമികടി പ്രസംഗം നടത്തിയിട്ട് കാരുമില്ല. കുട്ടിയെ കൊടിമരത്തിൽ കയറ്റി വിട്ട് കാഴ്ചക്കാരായി നിന്ന എംഎൽഎ ഉൾപ്പെടെ ഉള്ളവരുടെ പേരിൽ നിയമ നടപടി സ്വീകരിക്കാൻ ബാലാവകാശ കമ്മീഷൻ തയ്യാറാകണം. ആൻസലൻ്റെ കൃമികടി പ്രസംഗം പുച്ഛിച്ചു തള്ളുന്നതായി പ്രസ് ക്ലബ് പ്രസിഡൻ്റ് പി.ആർ. പ്രവീണും സെക്രട്ടറി എം. രാധാകൃഷ്ണനും അറിയിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement