Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കടന്നൽ കുത്തേറ്റ് അമ്മയും മകളും മരിച്ചു.

കടന്നൽ കുത്തേറ്റ് അമ്മയും മകളും മരിച്ചു.

     മരിച്ച കുഞ്ഞിപ്പെണ്ണ്
 
മുണ്ടക്കയം: പുഞ്ചവയൽ പാക്കാനത്ത് കടന്നൽ കുത്തേറ്റ് അമ്മയും മകളും മരിച്ചു. പാക്കാനം കാവനാൽ വീട്ടിൽ നാരായണൻ്റെ ഭാര്യ 110 വയസ്സ് പ്രായമുള്ള കുഞ്ഞിപെണ്ണ്, മകൾ തങ്കമ്മ (66) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച്ച വൈകുന്നേരം ആയിരുന്നു സംഭവം.
         നാലു പേർക്കാണ് കടന്നലിന്റെ കുത്തേറ്റത്. വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന ഇവരെ ഇളകിവന്ന കടന്നൽക്കൂട്ടം ആക്രമിക്കുകയായിരുന്നു. ഇവരെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിപ്പെണ്ണിൻ്റെയും തങ്കമ്മയുടെയും ജീവൻ രക്ഷിക്കാനായില്ല. തങ്കമ്മയുടെ സഹോദരനും അയൽവാസിയുമടക്കം രണ്ടു പേർ ചികിത്സയിലാണ്.
      വനാതിർത്തിയിൽ താമസിക്കുന്ന ഇവരുടെ വീടിനോടു ചേർന്നുള്ള കുരുമുളക് വള്ളിയിൽ ഉണ്ടായിരുന്ന കടന്നൽ കൂട്ടിൽ നിന്നാണ് ആക്രമണം ഉണ്ടായത്.

Post a Comment

0 Comments

Ad Code

Responsive Advertisement