Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നഴ്സിംഗ് വിദ്യാർത്ഥിനിയുടെ മരണത്തിൽ മൂന്ന് വിദ്യാർത്ഥിനികളെ പോലീസ് കസ്റ്റഡിയിലെടുത്തു.

നഴ്സിംഗ് വിദ്യാർത്ഥിനിയുടെ മരണത്തിൽ മൂന്ന് വിദ്യാർത്ഥിനികളെ പോലീസ് കസ്റ്റഡിയിലെടുത്തു.

പത്തനംതിട്ട: നഴ്സിംഗ് വിദ്യാർത്ഥിനിയുടെ മരണത്തിൽ മൂന്ന് വിദ്യാർത്ഥിനികളെ പോലീസ് കസ്റ്റഡിയിലെടുത്തു. അമ്മുവിന്‍റെ സഹപാഠികളായ മൂന്ന് പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവർക്കെതിരെ കുടുംബം ആരോപണം ഉന്നയിച്ചിരുന്നു. ഇവര്‍ക്കെതിരെ ആത്മഹത്യ പ്രേരണയ്ക്ക് കേസെടുക്കുമെന്നും എഫ്‌ഐആറിലും മാറ്റം വരുത്തുമെന്നും പോലീസ് അറിയിച്ചു. കസ്റ്റിഡിയിലെടുത്ത രണ്ട് പേർ കോട്ടയം സ്വദേശിനികളും ഒരാള്‍ പത്തനാപുരം സ്വദേശിനിയുമാണ്.
         കഴിഞ്ഞ ദിവസമാണ് ചുട്ടിപ്പാറ കോളജിലെ അവസാന വർഷ നഴ്സിംഗ് വിദ്യാർത്ഥിനിയായ അമ്മു സജീവ് ഹോസ്റ്റല്‍ കെട്ടിടത്തിന്‍റെ മൂന്നാം നിലയില്‍ നിന്ന് വീണ് മരിക്കുന്നത്. അമ്മുവിന്‍റെ മരണത്തില്‍ സഹപാഠികളായ മൂന്ന് പേര്‍ക്കെതിരെ കുടുംബം ആരോപണം ഉന്നയിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിൽ എടുത്തത്.

Post a Comment

0 Comments

Ad Code

Responsive Advertisement