Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നിയന്ത്രണം നഷ്ടമായ കാർ സ്‌കൂട്ടർ യാത്രക്കാരനെ ഇടിച്ചു വീഴ്ത്തി.

നിയന്ത്രണം നഷ്ടമായ കാർ സ്‌കൂട്ടർ യാത്രക്കാരനെ ഇടിച്ചു വീഴ്ത്തി.


കോട്ടയം: എംസി റോഡിൽ മണിപ്പുഴയിൽ നിയന്ത്രണം നഷ്ടമായ കാർ അമിത വേഗത്തിലെത്തി സ്‌കൂട്ടർ യാത്രക്കാരനെ ഇടിച്ചു വീഴ്ത്തി. കാർ ഓടിച്ചിരുന്നയാൾ മദ്യപിച്ചിരുന്നതായി ആരോപിച്ച് നാട്ടുകാർ കാർ തടഞ്ഞു വച്ചു. 
        വൈകിട്ട് ഏഴു മണിയോടു കൂടിയായിരുന്നു അപകടം. കോട്ടയം ഭാഗത്തു നിന്നുമെത്തിയ കാർ ഇവിടെ നിർത്തിയിട്ടിരുന്ന സ്‌കൂട്ടറിലും എതിർ ദിശയിൽ നിന്നുമെത്തിയ മറ്റൊരു സ്‌കൂട്ടറിലും ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടർ യാത്രികൻ റോഡിൽ വീണെങ്കിലും വലിയ അപകടങ്ങൾ ഉണ്ടായില്ല. ഇതേ തുടർന്ന് സ്ഥലത്ത് തടിച്ചു കൂടിയ നാട്ടുകാർ ചേർന്ന് വാഹനം തടഞ്ഞു വച്ചു. തുടർന്ന് വിവരം ചിങ്ങവനം പൊലീസിനെ അറിയിച്ചു. പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കാറിനുള്ളിൽ മൂന്നു പേരാണ് ഉണ്ടായിരുന്നത്. ഇവർ മൂന്നു പേരും മദ്യപിച്ചിരുന്നതായാണ് നാട്ടുകാർ ആരോപിക്കുന്നത്. അപകടത്തെ തുടർന്ന് എംസി റോഡിൽ വൻ ഗതാഗതക്കുരുക്കും ഉണ്ടായി.

Post a Comment

0 Comments

Ad Code

Responsive Advertisement