Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഉപതെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ തുടങ്ങി, ഫലം മണിക്കൂറുകൾക്കകം.

ഉപതെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ തുടങ്ങി, ഫലം മണിക്കൂറുകൾക്കകം.

പാലക്കാട്: സ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലേക്കും ഒരു ലോക്സഭാ മണ്ഡലത്തിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ ഫലം മണിക്കൂറുകൾക്കകം പുറത്തു വരും. രാവിലെ എട്ട് മുതല്‍ വോട്ടെണ്ണല്‍ ആരംഭിച്ചു. ഒൻപത് മണിയോടെ ആദ്യ ഫലസൂചനകള്‍ പുറത്തുവരും. തുടർന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ വിജയികള്‍ ആരെന്നതില്‍ ഏതാണ്ട് വ്യക്തതയുണ്ടാകും.
         പോളിംഗ് ശതമാനം കുറഞ്ഞത് മുന്നണികളില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ചേലക്കരയില്‍ ആകെ പോള്‍ ചെയ്തത് 72.77% വോട്ട് മാത്രമാണ്. 202 ലെ നിയമസഭാ തെരഞ്ഞെടുപ്പിലേതിനേക്കാള്‍ 4 ശതമാനം കുറവാണിത്. പാലക്കാട് പിടിച്ചെടുക്കാമെന്ന കണക്കുകൂട്ടലിലാണ് എൻഡിഎ, എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍.
വയനാട്ടില്‍ യുഡിഎഫിന് തികഞ്ഞ ആത്മവിശ്വാസമുണ്ട്. വയനാട്ടില്‍ പ്രിയങ്കാ വാദ്രയ്ക്ക് അഞ്ച് ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കുമെന്നായിരുന്നു യുഡിഎഫ് നേതാക്കള്‍ പ്രചാരണഘട്ടത്തില്‍ പറഞ്ഞിരുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement