Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

അശാസ്ത്രീയമായ കലുങ്ക് നിർമ്മാണം: ബില്ലുകൾ മാറ്റിക്കൊടുക്കരുതെന്ന് നാട്ടുകാർ.

അശാസ്ത്രീയമായ കലുങ്ക് നിർമ്മാണം: ബില്ലുകൾ മാറ്റിക്കൊടുക്കരുതെന്ന് നാട്ടുകാർ.

ഇടുക്കി: പെരുവന്താനം പഞ്ചായത്തിൽ മുറിഞ്ഞപുഴ - പാഞ്ചാലിമേട് - കണയങ്കവയൽ റോഡിലെ കലുങ്ക് അശാസ്ത്രീയമായി നിർമ്മിച്ചതിനാൽ, യാത്രാദുരിതം ഏറുന്നു. അഞ്ച് വർഷം മുൻപ് ടാറിംഗ് നടത്തിയ റോഡിൽ കഴിഞ്ഞ രണ്ടു മാസമായി കലുങ്ക് നിർമ്മാണത്തിനായി റോഡ് അടച്ചിരിക്കുകയായിരുന്നു. കലുങ്ക് നിർമ്മാണത്തിനു ശേഷം തുറന്നപ്പോൾ ചെറിയ മഴ പെയ്താൽ പോലും വെള്ളം കൃത്യമായി കലുങ്കിനടിയിലൂടെ ഒഴുകി പോകാതെ കലുങ്കിന് മുകളിലൂടെയാണ് ഒഴുകുന്നത്. പാഞ്ചാലിമേട് മുതലുള്ള വെള്ളം റോഡിലൂടെയും വശങ്ങളിലെ ഓടകളിലൂടെയും ഒഴുകിയെത്തുന്നതും ഈ കലുങ്കിൻ്റെ മുകളിലേയ്ക്കാണ്. കലുങ്കിൻ്റേയും അപ്രോച്ച് റോഡിൻ്റയും നിർമ്മാണത്തിലെ പിശകു മൂലം ഇരുചക്ര, മുച്ചക്ര വാഹനങ്ങൾക്ക് അപകടമുണ്ടാകാനുള്ള സാധ്യതയും ഏറെയാണ്. കെഎസ്ആർടിസി ബസ് ഉൾപ്പടെ സർവീസ് നടത്തുന്ന ഈ റോഡിൻ്റെയും കലുങ്കിൻ്റേയും നിർമ്മാണത്തിൽ വന്ന അപാകതകൾ എത്രയും വേഗം പരിഹരിച്ച് കലുങ്കിനടിയിലൂടെ വെള്ളം ഒഴുകുവാൻ തക്ക രീതിയിലാക്കണമെന്നും റോഡ് ലെവൽ ചെയ്ത് സഞ്ചാരയോഗ്യമാക്കണമെന്നും ഓട്ടോ, ടാക്സി സംഘടനകൾ ആവശ്യപ്പെട്ടു. റോഡിൻ്റെ ഇപ്പോഴത്തെ അവസ്ഥയിൽ നിർമ്മാണ ബില്ലുകൾ മാറ്റിക്കൊടുക്കരുതെന്നും നാട്ടുകാർ ഉൾപ്പടെയുള്ളവർ ആവശ്യപ്പെട്ടു.


 

Post a Comment

0 Comments

Ad Code

Responsive Advertisement